രാഷ്ട്രപതി‌ ദ്രൗപദ‌ി മുർമു രാഷ്ട്രത്തോടു നടത്തിയ അഭിസംബോധന

  ചരിത്രപ്രധാനമായ ഈ വേളയിൽ നിങ്ങളെയേവരെയും അഭിസംബോധന ചെയ്യുന്നതിൽ എനിക്കു സന്തോഷമുണ്ട്. റിപ്പബ്ലിക് ദിനത്തിന്റെ പൂർവസന്ധ്യയിൽ, നിങ്ങൾക്കേവർക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ! 75 വർഷംമുമ്പ്, ജനുവരി 26നാണ്, നമ്മുടെ സ്ഥാപകരേഖയായ ഇന്ത്യയുടെ ഭരണഘടന നിലവിൽ വന്നത്. ഏകദേശം മൂന്നുവർഷത്തെ വാദപ്രതിവാദങ്ങൾക്കൊടുവിൽ, 1949 നവംബർ 26ന് ഭരണഘടനാനിർമാണസഭ ഭരണഘടനയ്ക്ക് അംഗീകാരമേകി. നവംബർ 26 എന്ന ആ ദിവസം, 2015 മുതൽ ‘സംവിധാൻ ദിവസാ’യി അഥവാ ഭരണഘടനാദിനമായി ആഘോഷിക്കുന്നു. റിപ്പബ്ലിക് ദിനം, തീർച്ചയായും എല്ലാ പൗരന്മാർക്കും കൂട്ടായ സന്തോഷവും അഭിമാനവുമുയർത്തുന്ന ഒന്നാണ്. 75 വർഷം എന്നത് ഒരു രാഷ്ട്രത്തിന്റെ വളർച്ചയിൽ ഇമചിമ്മുന്ന സമയം മാത്രമാണെന്നു ചിലർ പറഞ്ഞേക്കാം. അങ്ങനെയല്ല എന്ന് എനിക്കു പറയാനാകും; കഴിഞ്ഞ 75 വർഷം അങ്ങനെയല്ല. ദീർഘകാലമായി നിഷ്ക്രിയമായിരുന്ന ഇന്ത്യയുടെ ആത്മാവ് വീണ്ടും ഉണർന്നെഴുന്നേറ്റ്, രാഷ്ട്രങ്ങളുടെ കൂട്ടായ്മയിൽ അതിനർഹമായ സ്ഥാനം വീണ്ടെടുക്കാൻ ചുവടുവയ്പുകൾ നടത്തിയ സമയമാണിത്. വളരെ…

Read More