konnivartha.com: 2025 ലെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിക്കുന്ന 2025ലെ പത്മ അവാർഡുകൾക്കായുള്ള ഓൺലൈൻ നാമനിർദ്ദേശങ്ങൾ / ശുപാർശകൾ 2024 മെയ് 1 ന് ആരംഭിച്ചു. 2024 സെപ്റ്റംബർ 15 ആണ് പത്മ അവാർഡുകൾക്കായി നാമനിർദേശം ചെയ്യപ്പെടേണ്ട അവസാന തീയതി. പദ്മ അവാർഡുകൾക്കുള്ള നാമനിർദ്ദേശങ്ങൾ / ശുപാർശകൾ രാഷ്ട്രീയ പുരസ്കാര പോർട്ടലിൽ (https://awards.gov.in).ഓൺലൈനായി സ്വീകരിക്കും. പത്മവിഭൂഷൺ, പദ്മഭൂഷൺ, പദ്മശ്രീ എന്നീ പത്മ അവാർഡുകൾ രാജ്യത്തെ പരമോന്നത സിവിലിയൻ അവാർഡുകളിൽ ഒന്നാണ്. 1954 ൽ സ്ഥാപിതമായ ഈ അവാർഡുകൾ എല്ലാ വർഷവും റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിക്കുന്നു. കല, സാഹിത്യം & വിദ്യാഭ്യാസം, കായികം, വൈദ്യശാസ്ത്രം, സാമൂഹിക സേവനം, ശാസ്ത്രം & എഞ്ചിനീയറിംഗ്, പൊതുകാര്യങ്ങൾ, സിവിൽ സർവീസ്, വ്യാപാരം & വ്യവസായം തുടങ്ങിയ എല്ലാ മേഖലകളിലും വിശിഷ്ടവും അസാധാരണവുമായ നേട്ടങ്ങൾ / സേവനം എന്നിവയ്ക്കാണ് അവാർഡ് നൽകുന്നത്. വംശം, തൊഴിൽ,…
Read More