ഗുജറാത്ത് കാണാൻ വനിതാ മാധ്യമ സംഘം:പിഐബിയുടെ മീഡിയ ടൂറിന് തുടക്കം

  konnivartha.com: കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലത്തിന് കീഴിലുള്ള തിരുവനന്തപുരം പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) വനിതാ മാധ്യമ പ്രവർത്തകർക്കായി ഗുജറാത്തിലേക്ക് സംഘടിപ്പിക്കുന്ന മീഡിയ ടൂറിന് ഇന്ന് തുടക്കമായി. ‌   തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ മാധ്യമ സംഘത്തിന് പിഐബി കേരള ലക്ഷദ്വീപ് അഡീഷണൽ ഡയറക്ടർ ജനറൽ വി പളനിച്ചാമിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. കേരളത്തിലെ പ്രമുഖ പത്രങ്ങൾ, പ്രിൻ്റ്, ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ നിന്നുള്ള പത്ത് വനിതാ മാധ്യമപ്രവർത്തകരടങ്ങുന്ന സംഘമാണ് 2024 ഡിസംബർ 16 മുതൽ 23 വരെ നീണ്ടു നിൽക്കുന്ന പര്യടനത്തിൻ്റെ ഭാ​ഗമാകുന്നത്. ​ ഗു​ജറാത്തിലെ ബുള്ളറ്റ് ട്രെയിൻ പദ്ധതി, സർദാർ സരോവർ അണക്കെട്ട്, ഏകതാ പ്രതിമ, ഗിഫ്റ്റ് സിറ്റി തുടങ്ങിയ പ്രധാന സ്ഥലങ്ങൾ സംഘം സന്ദർശിക്കും. റാണി കി വാവ്, മൊധേരയിലെ സൂര്യക്ഷേത്രം, വദ്‌നഗർ തുടങ്ങിയ പൈതൃക സ്ഥലങ്ങൾ സന്ദർശിച്ച് സംസ്ഥാനത്തിൻ്റെ സാംസ്‌കാരികവും…

Read More