2024-25 അധ്യയന വർഷത്തെ സ്‌കൂൾ പാഠപുസ്തക വിതരണം ആരംഭിച്ചു

  konnivartha.com: അധ്യയന വർഷം ആരംഭിക്കുന്നതിന് 81 ദിവസം മുൻപ് പാഠപുസ്തക വിതരണം ആരംഭിക്കുന്നത് കേരളത്തിന്റെ ചരിത്രത്തിലാദ്യമാണെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കോട്ടൺഹിൽ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ 2024-25 അധ്യയന വർഷത്തെ സ്‌കൂൾ പാഠപുസ്തക വിതരണം സംസ്ഥാനതല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാ പശ്ചാത്തലത്തിൽ നിന്നുമുള്ള കുട്ടികളും സ്‌കൂളിൽ ചേരുന്നു എന്നതാണ് കേരളത്തിന്റെ പ്രത്യേകത. എന്നാൽ രാജ്യം മൊത്തം എടുത്താൽ അതല്ല സ്ഥിതി. വിദ്യാഭ്യാസ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിൽ പാഠപുസ്തകങ്ങളുടെ പ്രധാന പങ്ക് കേരള സർക്കാർ തിരിച്ചറിയുന്നു. പാഠപുസ്തകങ്ങളുടെ സമയോചിതമായ വിതരണം പഠിതാക്കൾക്ക് അവരുടെ അക്കാദമിക് യാത്രയ്ക്ക് ആവശ്യമായ വിഭവങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കുന്നു.കേരളം ദേശീയ പാഠ്യപദ്ധതി മാറ്റങ്ങളെ അഭിസംബോധന ചെയ്യുക മാത്രമല്ല, ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനായി ബദൽ പാഠപുസ്തകങ്ങൾ തയ്യാറാക്കുകയും അനാവശ്യ ഇടപെടലുകൾക്കെതിരെ നിലകൊള്ളുകയും ചെയ്തു. 1 മുതൽ 10 വരെ ക്ലാസുകൾക്കുള്ള…

Read More