‘ഏവർക്കുമൊപ്പം, ഏവരുടെയും വികസനം, ഏവരുടെയും വിശ്വാസം’ എന്ന തത്വവും ‘കൂട്ടായ പ്രയത്നം’ എന്ന രാജ്യത്തിന്റെയാകെ സമീപനവും ഉപയോഗിച്ച്, കേന്ദ്ര ധനകാര്യ- കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ 2024-25ലെ ഇടക്കാല കേന്ദ്ര ബജറ്റ് നിർമല സീതാരാമൻ ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ചു. ബജറ്റിലെ പ്രസക്തഭാഗങ്ങൾ ഇനിപ്പറയുന്നു: ഭാഗം എ സാമൂഹ്യ നീതി • ‘ഗരീബ്’ (ദരിദ്രർ), ‘മഹിള’ (സ്ത്രീകൾ), ‘യുവ’ (യുവജനങ്ങൾ), ‘അന്നദാത’ (കർഷകൻ) എന്നീ നാലു പ്രധാന ജാതികളുടെ ഉന്നമനത്തിൽ പ്രധാനമന്ത്രി ശ്രദ്ധ കേന്ദ്രീകരിക്കും. ‘ഗരീബ് കല്യാൺ, ദേശ് കാ കല്യാൺ’ • കഴിഞ്ഞ 10 വർഷത്തിനിടെ 25 കോടി ജനങ്ങളെ ബഹുമുഖ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാൻ ഗവണ്മെന്റ് സഹായിച്ചു. • പിഎം-ജൻ ധൻ അക്കൗണ്ടുകൾ ഉപയോഗിച്ചുള്ള 34 ലക്ഷം കോടി രൂപയുടെ നേരിട്ടുള്ള ആനുകൂല്യക്കൈമാറ്റം ഗവണ്മെന്റിന് 2.7 ലക്ഷം കോടി രൂപയുടെ ലാഭമുണ്ടാക്കി. •…
Read More