നിലവില്‍ വിവിധ കേന്ദ്ര മന്ത്രാലയങ്ങളിലും വകുപ്പുകളിലും അസിസ്റ്റന്റ് സെക്രട്ടിമാരായി സേവനമനുഷ്ഠിക്കുന്ന 2023 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥരുടെ ഒരു സംഘം രാഷ്ട്രപതി ഭവനിലെ സാംസ്‌കാരിക കേന്ദ്രത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ സന്ദര്‍ശിച്ചു. അസാധാരണ ദൃഢനിശ്ചയത്തിലൂടെയും കഠിനാധ്വാനത്തിലൂടെയുമാണ് അവര്‍ ഐഎഎസ് ഉദ്യോഗസ്ഥരായതെന്ന് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി പറഞ്ഞു. ഇത് അവരുടെ വ്യക്തിജീവിതത്തില്‍ പരിവര്‍ത്തനപരമായ മാറ്റങ്ങള്‍ക്കു കാരണമായിട്ടുണ്ട്. ഇപ്പോള്‍ കൂടുതല്‍ ദൃഢനിശ്ചയവും അര്‍പ്പണബോധവും കൊണ്ട്, നിരവധി ആളുകളുടെ ജീവിതത്തില്‍ പരിവര്‍ത്തനാത്മകമായ മാറ്റങ്ങള്‍ വരുത്താന്‍ അവര്‍ക്ക് അവസരം ലഭിച്ചിരിക്കുന്നു. അവരുടെ സേവന മേഖലയും അധികാരവും വളരെ വിപുലമായതുകൊണ്ട് ആദ്യ നിയമനത്തില്‍ തന്നെ നിരവധി സഹപൗരന്മാരുടെ ജീവിതം മെച്ചപ്പെടുത്താന്‍ അവര്‍ക്ക് കഴിയും. പിന്നോക്കാവസ്ഥയിലുള്ളവരുടെ ഉന്നമനത്തിന് പ്രത്യേക ശ്രമങ്ങള്‍ നടത്തണമെന്ന് രാഷ്ട്രപതി അവരെ ഉപദേശിച്ചു. അവരുടെ ഔദ്യോഗിക ജീവിതത്തില്‍ നിയമനം ലഭിച്ച സ്ഥലങ്ങള്‍ കുറച്ചുകാലങ്ങള്‍ക്കു ശേഷം സന്ദര്‍ശിക്കാനും അവരുടെ പ്രയത്‌നത്തിന്റെ ദൂരവ്യാപകമായ ഫലങ്ങള്‍…
Read More