റാന്നി നിയോജകമണ്ഡലം സംസ്ഥാന സര്‍ക്കാരിന്റെ 2023 -24 ബജറ്റില്‍ ഉള്‍പ്പെടുത്തി ഇട്ടിയപ്പാറ – ഒഴുവന്‍പാറ- ജണ്ടായിക്കല്‍ – വടശേരിക്കര റോഡിന് 10 കോടി രൂപ അനുവദിച്ചു. ഇതുകൂടാതെ അഡ്വ പ്രമോദ് നാരായണ്‍ എംഎല്‍എ സമര്‍പ്പിച്ച മറ്റ് 19 പ്രവര്‍ത്തികളും ബജറ്റ് ടോക്കണ്‍ പ്രൊവിഷനില്‍ ഇടം നേടി. റാന്നി ടൂറിസം സര്‍ക്യൂട്ട്, വടശേരിക്കര ബസ് സ്റ്റാന്‍ഡും ഷോപ്പിംഗ് കോംപ്ലക്സും, തുലാപ്പള്ളി ട്രൈബല്‍ ആശുപത്രി, കടുമീന്‍ചിറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കെട്ടിടം, എഴുമറ്റൂര്‍ കൃഷാഭവന് കെട്ടിടം, വെച്ചൂച്ചിറ മൂല്യ വര്‍ദ്ധിത ക്ഷീരോത്പ്പന്ന യൂണിറ്റ്, റാന്നി സമഗ്ര കാര്‍ഷിക വികസന പദ്ധതി, കോട്ടാങ്ങല്‍ ആശുപത്രി കെട്ടിടം, മഠത്തുംമൂഴി മഠത്തില്‍ തോട്ടില്‍ പാലവും റിംഗ് റോഡും, ബാസ്റ്റോ റോഡ്, റാന്നി പൊതുമരാമത്ത് വകുപ്പ് ഗസ്റ്റ് ഹൗസ് പുതിയ കെട്ടിടം, റാന്നി ട്രാഫിക് പോലീസ് സ്റ്റേഷന്, റാന്നി സ്കില്‍ പാര്‍ക്ക് രണ്ടാം ഘട്ടം,…
Read More