konnivartha.com : പത്തനംതിട്ട ജില്ലയിൽ 2022 ഡിസംബര്‍ 9 -ാം തീയതി ശക്തമായ മഴയ്ക്കുള്ള മഞ്ഞ(Yellow) അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നു.ശക്തമായ മഴ തുടർച്ചയായി പെ യ്യുന്ന സാഹചര്യത്തിൽ പ്രാദേശികമായ വെള്ളപ്പൊക്കം , മണ്ണിടിച്ചിൽ, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യത വർധിക്കും. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 09-12-2022: പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം. 10-12-2022: ഇടുക്കി, കണ്ണൂർ, കാസറഗോഡ്. എന്നീ ജില്ലകളിലാണ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത് തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ മാൻദൗസ് ( Mandous ) ചുഴലിക്കാറ്റ്…
Read More