2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു

  നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ടർപട്ടികയിൽ 2,67,31,509 പേർ * 5,79,835 പേർ പുതുതായി പട്ടികയിൽ 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. പട്ടികയിൽ 2,67,31,509 വോട്ടർമാരാണുള്ളതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കരട് വോട്ടർപട്ടികയിൽ 2,63,08,087 വോട്ടർമാരാണുണ്ടായിരുന്നത്. ഇതിൽനിന്ന് ഇരട്ടിപ്പ്, മരിച്ചവർ, താമസം മാറിയവർ തുടങ്ങി 1,56,413 പേരെ ഒഴിവാക്കി. പുതുതായി 5,79,835 പേരെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതുക്കിയ പട്ടികയിൽ 1,37,79,263 സ്ത്രീ വോട്ടർമാരും 1,29,52,025 പുരുഷവോട്ടർമാരും 221 ട്രാൻസ്ജെൻഡർ വോട്ടർമാരുമുണ്ട്. ഏറ്റവും കൂടുതൽ വോട്ടർമാരുള്ള ജില്ല മലപ്പുറമാണ്- 3,21,49,43 പേർ. കുറവ് വോട്ടർമാരുള്ള ജില്ല വയനാടാണ്- 6,07,068 പേർ. കൂടുതൽ സ്ത്രീ വോട്ടർമാരുള്ള ജില്ലയും മലപ്പുറമാണ്- 16,07,004 പേർ. കൂടുതൽ ട്രാൻസ്ജെൻഡർ വോട്ടർമാരുള്ളത് തിരുവനന്തപുരത്താണ്- 57 പേർ. 80 വയസിനു മുകളിൽ പ്രായമുള്ള 6,21,401 വോട്ടർമാരുണ്ട്. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട…

Read More