konnivartha.com: സ്വാതന്ത്ര്യലബ്ധിമുതൽ മറ്റു മതങ്ങളിൽപ്പെട്ട മറ്റ് ഇന്ത്യൻ പൗരന്മാരെപ്പോലെ ഇന്ത്യയിലെ മുസ്ലീങ്ങൾക്ക് അവരുടെ അവകാശങ്ങൾ ആസ്വദിക്കാനുള്ള സ്വാതന്ത്ര്യവും അവസരവും വെട്ടിക്കുറയ്ക്കാതെ, അഫ്ഗാനിസ്ഥാനിലും ബംഗ്ലാദേശിലും പാകിസ്ഥാനിലും മതപരമായ കാരണങ്ങളാൽ വേട്ടയാടപ്പെട്ടവരും 2014 ഡിസംബർ 31നോ അതിനുമുമ്പോ ഇന്ത്യയിൽ പ്രവേശിച്ചതുമായ അർഹരായ വ്യക്തികൾക്ക്, പൗരത്വത്തിനുള്ള അപേക്ഷയുടെ യോഗ്യതാകാലയളവ് സിഎഎ (പൗരത്വ ഭേദഗതി നിയമം) 2019, പതിനൊന്നിൽനിന്ന് അഞ്ചുവർഷമായി കുറച്ചു. അവരനുഭവിച്ച പീഡനത്തിനു ശമനം വരുത്തുന്നതിന് ആശ്വാസമെന്ന നിലയിൽ അവരോട് ഉദാരമായി പെരുമാറുക എന്ന ലക്ഷ്യത്തോടെയാണിത്. ഇന്ത്യയിൽ താമസിക്കുന്ന മുസ്ലീങ്ങൾക്ക് ഈ നിയമം എന്തു പ്രത്യാഘാതങ്ങളാണു സൃഷ്ടിക്കുന്നത്? സിഎഎ അവരുടെ പൗരത്വത്തെ സ്വാധീനിക്കുന്നതിനു വ്യവസ്ഥ ചെയ്തിട്ടില്ല എന്നതിനാലും, രാജ്യത്തെ ഹിന്ദുക്കളെപ്പോലെ തുല്യ അവകാശങ്ങളുള്ള നിലവിലെ 18 കോടി ഇന്ത്യൻ മുസ്ലീങ്ങളുമായി ഇതിനു ബന്ധമേതുമല്ലാത്തതിനാലും ഇന്ത്യൻ മുസ്ലീങ്ങൾ വിഷമിക്കേണ്ടതില്ല. ഈ നിയമത്തിനുശേഷം ഒരിന്ത്യൻ പൗരനോടും തന്റെ പൗരത്വം തെളിയിക്കുന്നതിനുള്ള രേഖകൾ ഹാജരാക്കാൻ…
Read More