പ്ലാസ്റ്റിക് മാലിന്യ സംസ്‌ക്കരണ ചട്ടങ്ങൾ വിപുലീകരിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ വിജ്ഞാപനം ചെയ്തു

പ്ലാസ്റ്റിക് പാക്കേജിംഗ് വസ്തുക്കളിന്മേൽ ഉത്പാദക ഉത്തരവാദിത്തം വിപുലീകരിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ, 2016 ലെ പ്ലാസ്റ്റിക് മാലിന്യ സംസ്‌ക്കരണ ചട്ടങ്ങൾ പ്രകാരം, കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം വിജ്ഞാപനം ചെയ്തു. 2022 ജൂലായ് 1 മുതൽ പ്രാബല്യത്തിൽ വരുന്ന ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിരോധനത്തോടൊപ്പമുള്ള മാർഗ്ഗനിർദ്ദേശങ്ങൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ മൂലമുണ്ടാകുന്ന മലിനീകരണം കുറയ്ക്കുന്നതിനുള്ള സുപ്രധാന ചുവട് വയ്പ്പാണ്. മാർഗ്ഗനിർദ്ദേശങ്ങൾ പ്ലാസ്റ്റിക്കിന് പുതിയ ബദലുകൾ വികസിപ്പിക്കാൻ പ്രോത്സാഹനമേകുമെന്നും സുസ്ഥിര പ്ലാസ്റ്റിക് പാക്കേജിംഗിലേക്ക് മാറുന്നതിനുള്ള രൂപ രേഖ ബിസിനസ്‌ സ്ഥാപനങ്ങൾക്ക് നൽകുമെന്നും കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രി ശ്രീ ഭൂപേന്ദർ യാദവ് ട്വിറ്റർ സന്ദേശത്തിൽ പറഞ്ഞു.   പാക്കേജിംഗിൽ പുതിയ പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം കുറയ്ക്കുന്നനായി പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങളിൽ റിജിഡ് പ്ലാസ്റ്റിക് പാക്കേജിംഗ് വസ്തുക്കളുടെ പുനരുപയോഗം നിർബന്ധമാക്കിയിട്ടുണ്ട്. അധികമുള്ള വിപുലീകൃത ഉത്പാദക ഉത്തരവാദിത്ത സർട്ടിഫിക്കറ്റുകൾ വിൽക്കുന്നതിനും…

Read More