ലോക പരിസ്ഥിതി ദിനത്തില്‍ പത്തനംതിട്ടയ്ക്ക് 20 പുതിയ പച്ചത്തുരുത്തുകള്‍ കൂടി

ലോക പരിസ്ഥിതി ദിനത്തില്‍ പത്തനംതിട്ടയ്ക്ക് 20 പുതിയ പച്ചത്തുരുത്തുകള്‍ കൂടി കോന്നി വാര്‍ത്ത ഡോട്ട് കോം : വന സമ്പത്ത് കൊണ്ട് പേരുകേട്ട പത്തനംതിട്ടയ്ക്ക് ജൈവവൈവിധ്യത്തിന്റെ കലവറയായ പച്ചത്തുരുത്തുകള്‍ ഒരു അലങ്കാരം തന്നെയാണ്. നിലവിലുള്ള 101 പച്ചത്തുരുത്തുകള്‍ക്ക് പുറമേ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 20 പുതിയ പച്ചത്തുരുത്തുകള്‍ക്കാണ് ഈ പരിസ്ഥിതി ദിനത്തില്‍ ജില്ലയില്‍ തുടക്കം കുറിച്ചിട്ടുള്ളത്. ഇതുകൂടാതെ നിലവില്‍ ജില്ലയിലുള്ള പച്ചത്തുരുത്തുകളില്‍ നഷ്ടമായ തൈകള്‍ റീപ്ലാന്റ് ചെയ്ത് ഗ്യാപ്പ് ഫില്ലിംഗ് നടത്തുന്ന പച്ചത്തുരുത്ത് നവീകരണ പദ്ധതിയും നടത്തി. തുമ്പമണ്‍ ഗ്രാമപഞ്ചായത്തിലെ മുട്ടം ഗവണ്‍മെന്റ് സ്‌കൂളില്‍ ആരംഭിച്ച പുതിയ പച്ചത്തുരുത്തിന്റെയും പറക്കോട് ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിലെ പച്ചത്തുരുത്ത് നവീകരണ പദ്ധതിയുടെയും ഉദ്ഘാടനം നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. പരിസ്ഥിതി നേരിട്ടുകൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനം, ആഗോളതാപനം എന്നിവയെ നേരിടാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കേണ്ടത് നമ്മള്‍ ഓരോരുത്തരുടെയും…

Read More