സംസ്ഥാനത്ത് 20 ലക്ഷം പേര്‍ക്കും 2022 ജനുവരിയോടെ 10,000 പേര്‍ക്കും തൊഴില്‍ ലഭ്യമാക്കുക ലക്ഷ്യം

സംസ്ഥാനത്ത് 20 ലക്ഷം പേര്‍ക്കും 2022 ജനുവരിയോടെ 10,000 പേര്‍ക്കും തൊഴില്‍ ലഭ്യമാക്കുക ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ് സംസ്ഥാനത്ത് 20 ലക്ഷം പേര്‍ക്കും 2022 ജനുവരിയോടെ ചുരുങ്ങിയത് 10,000 പേര്‍ക്കും തൊഴില്‍ ലഭ്യമാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന്  ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. തിരുവല്ല മാര്‍ത്തോമ്മ കോളജില്‍ ജോബ് ഫെയര്‍ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കേരള സര്‍ക്കാരിന്റെ ഡവലപ്പ്മെന്റ് ആന്‍ഡ് ഇന്നോവേഷന്‍ സ്ട്രാറ്റജിക്ക് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വൈജ്ഞാനിക സാമ്പത്തിക മിഷന്‍ പദ്ധതിയുടെ ഭാഗമായാണ്   ജോബ് ഫെയര്‍ സംഘടിപ്പിച്ചത്.   അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് തൊഴില്‍ ഉറപ്പാക്കുക എന്ന സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിക്കാണ് ജോബ് ഫെയറിലൂടെ തുടക്കമായിരിക്കുന്നത്. ജോബ് ഫെയര്‍ വലിയ തുടര്‍ പ്രവര്‍ത്തനത്തിന്റെ തുടക്കമാണ്. യുവജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാന്‍ ബോധപൂര്‍വമായ ഇടപെടലുകള്‍ നടത്തുകയാണ് സര്‍ക്കാര്‍. വെറുതെ ഒരു ജോബ്…

Read More