കല്ലൂപ്പാറയിൽ യുവാവ് തലക്കടിയേറ്റ് മരിച്ചു, 2 പ്രതികൾ അറസ്റ്റിൽ

    konnivartha.com : പത്തനംതിട്ടകീഴ്‌വായ്‌പ്പൂർ കല്ലൂപ്പാറയിൽ വീട്ടിൽ യുവാവ് തലക്കടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതികൾ ഉടനെ കുടുങ്ങിയത് നൈറ്റ്‌ പട്രോളിങ് ഓഫീസർ എസ് ഐ സുരേന്ദ്രന്റെ അവസരോചിതമായ കർത്തവ്യനിർവഹണം കാരണമെന്ന് ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ IPS. സമയോചിതമായ പ്രവർത്തനത്തിലൂടെ പ്രതികൾ കുടുങ്ങിയ സംഭവത്തിൽ എസ് ഐ പ്രത്യേക പ്രശംസ അർഹിക്കുന്നതായും ജില്ലാ പോലീസ് മേധാവി പറഞ്ഞു. എസ് ഐയും ഡ്രൈവർ എസ് സി പി ഓ സജി ഇസ്മയിലും പോലീസ് സ്റ്റേഷന് താഴെയുള്ള എസ് ബി ഐ യിലെ പട്ടാ ബുക്കിൽ ഒപ്പിട്ട ശേഷം പട്രോളിങ് തുടരവേ കല്ലൂപ്പാറ അമ്പാട്ടുഭാഗം എന്ന സ്ഥലത്ത് ഒരു വീട്ടിൽ സഹോദരിയെ ഇളയ സഹോദരൻ ഉപദ്രവിക്കുന്നെന്ന സന്ദേശം വാഹനത്തിലെ ടാബിൽ സ്വീയകരിച്ചതിനെ തുടർന്ന്, രാത്രി ഒരു മണിയോടെ അവിടെയെത്തി പ്രശ്നം പരിഹരിച്ച്, പിറ്റേന്ന് രാവിലെ സ്റ്റേഷനിൽ…

Read More