സംസ്ഥാനതല ഉദ്ഘാടനം: പത്തനംതിട്ട ജില്ലയില്‍ 18.7 ലക്ഷം മത്സ്യവിത്തുകള്‍ നിക്ഷേപിച്ചു

      കോന്നി വാര്‍ത്ത ഡോട്ട് കോം : ഉള്‍നാടന്‍ ജലാശയങ്ങളിലെ മത്സ്യ സമ്പത്ത് വര്‍ധിപ്പിക്കുവാനും മത്സ്യത്തൊഴിലാളികളുടേയും പട്ടിക വര്‍ഗവിഭാഗത്തില്‍പ്പെട്ട വനവാസികളുടേയും സ്ഥിരവരുമാനം ഉറപ്പുവരുത്തുവാനുമായി സംസ്ഥാന ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന റാഞ്ചിംഗ് അഥവാ മത്സ്യവിത്ത് നിക്ഷേപ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. പത്തനംതിട്ട ജില്ലയില്‍ അച്ചന്‍കോവിലാര്‍, പമ്പ, മണിമലയാര്‍ നദികളിലും മണിയാര്‍, പമ്പ റിസര്‍വോയറുകളിലുമാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. അച്ചന്‍കോവിലാറില്‍ കോന്നി മുരിങ്ങമംഗലം ക്ഷേത്രക്കടവിലും മണിമലയാറില്‍ മല്ലപ്പളളി ഗ്രാമ പഞ്ചായത്തിലെ തിരുമാലിടക്ഷേത്രക്കടവിലും പുറമറ്റം ഗ്രാമ പഞ്ചായത്തിലെ കോമളം കടവിലും പമ്പാ നദിയില്‍ ആറന്മുള സത്രക്കടവിലും റാന്നി ഉപാസനക്കടവിലുമാണ് ഇപ്രകാരം മത്സ്യവിത്തുകള്‍ നിക്ഷേപിച്ചത്. ഓരോ കടവിലും 2.5 ലക്ഷം എന്ന നിരക്കില്‍ ആകെ 12.5 ലക്ഷം മത്സ്യവിത്തുകളാണ് ഇപ്രകാരം നദികളില്‍ നിക്ഷേപിച്ചത്. കൂടാതെ മണിയാര്‍ റിസര്‍വോയറില്‍ 2.2 ലക്ഷം, പമ്പ റിസര്‍വോയറില്‍ 4…

Read More