പോളിംഗ് സ്റ്റേഷനുകള്‍ നവംബര്‍ 17,18,19 തീയതികളില്‍ കളക്ഷന്‍ സെന്ററുകളായി പ്രവര്‍ത്തിക്കും

തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം: പോളിംഗ് സ്റ്റേഷനുകള്‍ നവംബര്‍ 17,18,19 തീയതികളില്‍ കളക്ഷന്‍ സെന്ററുകളായി പ്രവര്‍ത്തിക്കും തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി ബിഎല്‍ഒമാര്‍ വിതരണം ചെയ്ത എന്യുമറേഷന്‍ ഫോമുകളുടെ ശേഖരണത്തിന് ജില്ലയിലെ എല്ലാ പോളിംഗ് ബൂത്തുകളും നവംബര്‍ 17,18,19 തീയതികളില്‍ കളക്ഷന്‍ സെന്ററുകളായി പ്രവര്‍ത്തിക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. കളക്ഷന്‍ സെന്ററുകളായി പ്രവര്‍ത്തിക്കുന്ന പോളിംഗ് ബൂത്തുകളില്‍ ആവശ്യമായ ക്രമീകരണം ഏര്‍പ്പെടുത്തുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിന് സ്ഥാപനമേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലയില്‍ എന്യുമറേഷന്‍ ഫോം വിതരണം 92.83 ശതമാനം പൂര്‍ത്തിയായി. ജില്ലയില്‍ ആകെ 10,47,976 വോട്ടര്‍മാരാണ് ഉള്ളത്. ഇവരില്‍ 9,72,857 പേര്‍ക്ക് ബിഎല്‍ഒ മാര്‍ വഴി എന്യുമറേഷന്‍ ഫോം വിതരണം ചെയ്തു. നവംബര്‍ 16 ഓടെ ഫോം വിതരണം പൂര്‍ത്തിയാകുമെന്നും കലക്ടറേറ്റ് പമ്പാ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന വാര്‍ത്ത സമ്മേളനത്തില്‍ ജില്ലാ കലക്ടര്‍ അറിയിച്ചു. രാവിലെ…

Read More

ഇടിമിന്നൽ ജാഗ്രതാ നിർദേശം(2024 ഏപ്രിൽ 17,18 )

  2024 ഏപ്രിൽ 17,18 എന്നീ തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതാ നിർദ്ദേശങ്ങൾ ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്. – ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും. – ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.…

Read More

സംസ്ഥാന സർക്കാരുകൾക്ക് നികുതി വിഭജനത്തിന്റെ മൂന്നാം ഗഡുവായി കേന്ദ്ര ഗവൺമെന്റ് കോടി രൂപ അനുവദിച്ചു

  konnivartha.com : സംസ്ഥാന സർക്കാരുകൾക്കുള്ള നികുതി വിഭജനത്തിന്റെ മൂന്നാം ഗഡുവായ ₹ 1,18,280 കോടി കേന്ദ്ര ഗവൺമെന്റ് 2023 ജൂൺ 12-ന് അനുവദിച്ചു. സാധാരണ പ്രതിമാസ വിഹിതം ₹ 59,140 കോടി രൂപയാണ്. മൂലധനച്ചെലവ് വേഗത്തിലാക്കാനും, അവരുടെ വികസനം/ക്ഷേമവുമായി ബന്ധപ്പെട്ട ചെലവുകൾക്ക് ധനസഹായം നൽകാനും, മുൻഗണനാ പദ്ധതികൾ വിഭവങ്ങൾ ലഭ്യമാക്കാനും 2023 ജൂണിൽ ലഭിക്കേണ്ട പതിവ് ഗഡുവിന് പുറമെ ഒരു അഡ്വാൻസ് ഗഡുവും സംസ്ഥാനങ്ങൾക്ക് നൽകിയിരിക്കുന്നു. സംസ്ഥാനാടിസ്ഥാനത്തിൽ നൽകിയിരിക്കുന്ന തുകകളുടെ വിഭജനം പട്ടികയിൽ താഴെ കൊടുത്തിരിക്കുന്നു: 2023 ജൂണിലെ യൂണിയൻ നികുതികളുടെയും തീരുവകളുടെയും അറ്റവരുമാനത്തിന്റെ സംസ്ഥാനാടിസ്ഥാനത്തിലുള്ള വിതരണം: Sl. No Name of State Total (₹ Crore) 1 ANDHRA PRADESH 4787 2 ARUNACHAL PRADESH 2078 3 ASSAM 3700 4 BIHAR 11897 5 CHHATTISGARH 4030 6 GOA…

Read More