നവകേരളസദസ് ജില്ലയില്‍ ഡിസംബര്‍ 16, 17 തീയതികളില്‍: മന്ത്രി വീണാ ജോര്‍ജ്

നവകേരളനിര്‍മിതിയുടെ ഭാഗമായി ജനങ്ങളുമായി സംവദിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലങ്ങളിലേക്ക് എത്തുന്ന നവകേരളസദസ് പത്തനംതിട്ട ജില്ലയില്‍ ഡിസംബര്‍ 16, 17 തീയതികളില്‍ നടക്കുമെന്ന് ആരോഗ്യ, വനിതാശിശു വികസന വകുപ്പു മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.   കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന നവകേരളസദസ് ജില്ലാതല  ആലോചനാ യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.  ഡിസംബര്‍ 16ന് വൈകിട്ട് ആറിന് തിരുവല്ലയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 17 ന് നാലു നിയമസഭ മണ്ഡലങ്ങളില്‍ ബഹുജനസദസ് നടക്കും. ഇതിനായുള്ള സംഘാടക സമിതി  യോഗം റാന്നി നിയോജക മണ്ഡലത്തില്‍ 21 നും, ആറന്മുള, തിരുവല്ല, അടൂര്‍, കോന്നി മണ്ഡലങ്ങളില്‍ 25 നും  ചേരും. മണ്ഡലാടിസ്ഥാനത്തില്‍ യോഗം നടത്തിയതിനു ശേഷം ഒക്ടോബര്‍ 31 ന് പഞ്ചായത്ത് സംഘാടകസമിതി യോഗം ചേരും. നവകേരളസദസിന്റെ സംസ്ഥാനതല നടത്തിപ്പു ചുമതല ദേവസ്വം, പട്ടികജാതിപട്ടികവര്‍ഗപിന്നാക്ക ക്ഷേമ, പാര്‍ലമെന്ററികാര്യ…

Read More