konnivartha.com : ഹിന്ദുവിൻ്റെ ആചാരങ്ങളും അനുഷ്ഠാനങ്ങളും അവഹേളിക്കുന്നതാണ് പുരോഗമനം എന്ന കാഴ്ചപാട് ഉണ്ടാക്കിയെടുക്കാനുള്ളശ്രമങ്ങളും,ഹിന്ദു സാംസ്കരികതയെ വർഗ്ഗീയമായി ചിത്രീകരിച്ച് അവഹേളിക്കാനുള്ള ശ്രമങ്ങളും നടന്നു വരുന്നുണ്ട് ഇതിനെ ചെറുത്ത് തോൽപ്പിക്കണമെന്ന് വി.ടി.രമ പറഞ്ഞു. ലോകത്തിനു വലിയ സംഭാവനകൾ നൽകിയ ഒരു സാംസ്കാരികതയെ ആണ് ഇത്തരത്തിൽ അവഹേളിക്കുന്നത്. 16-ാം മത് കോന്നി ഹിന്ദുമത സമ്മേളനം രണ്ടാം ദിനം പട്ടാമ്പി ഗവ.കോളേജ് റിട്ട. പ്രിൻസിപ്പാൾ വി.ടി.രമ ഉദ്ഘാടനം ചെയ്തു. മാതൃസമിതി സംയോജിക മിനി ഹരികുമാർ അധ്യക്ഷത വഹിച്ചു. ആനന്ദ് കെ നായർ, ജി.രാമകൃഷ്ണപിള്ള എന്നിവർ പ്രസംഗിച്ചു.മൂന്നാം ദിവസമായ (29/01/2023)നാളെ ഭാരതീയ വിചാര കേന്ദ്രം ജില്ലാ ഉപാദ്ധ്യക്ഷൻ എം എ കബീർ അദ്ധ്യക്ഷത വഹിക്കും. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി ഗുരുരത്നം ഞ്ജാന തപസ്സി അനുഗ്രഹ പ്രഭാഷണം നടത്തും.
Read Moreടാഗ്: 16-ാം മത് കോന്നി ഹിന്ദുമത സമ്മേളനം ഉദ്ഘാടനം ചെയ്തു
16-ാം മത് കോന്നി ഹിന്ദുമത സമ്മേളനം ഉദ്ഘാടനം ചെയ്തു
16-ാം മത് കോന്നി ഹിന്ദുമത സമ്മേളനം പൂജനീയ സ്വാമിജി അദ്ധ്യാമനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു konnivartha.com : 16-ാം മത് കോന്നി ഹിന്ദുമത സമ്മേളനം സംബോദ് ഫൗണ്ടേഷൻ മുഖ്യചാര്യൻപൂജനീയ സ്വാമിജി അദ്ധ്യാമനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. ധാർമ്മികമായ രീതിയിൽ പണം സമ്പാദിക്കുകയും അത് ദാനം ചെയ്യുവാനും ഹിന്ദുക്കൾ സന്നദ്ധരാവണമെന്ന് സ്വാമിജി പറഞ്ഞു. കോന്നി സേവാകേന്ദ്രം ചെയർമാൻ സി.എസ് മോഹനൻ അദ്ധ്യക്ഷത വഹിച്ചു. പാലാ വിൻവേൾഡ് ഫൗണ്ടേഷൻ ചെയർമാൻ പാലാ ജയസൂര്യ മുഖ്യ പ്രഭാഷണം നടത്തി.ആർ രാമചന്ദ്രൻ നായർ, വിഷ്ണു മോഹൻ, പാർവ്വതി ജഗീഷ് എന്നിവർ പ്രസംഗിച്ചു. ഹൈന്ദവ സേവാ സമിതി രക്ഷാധികാരി എസ് പി നായർ രാവിലെ പതായ ഉയർത്തി 16-ാം മത് കോന്നി ഹിന്ദുമത സമ്മേളനത്തിനു തുടക്കം കുറിച്ചു.ജനുവരി 28, 29 തീയതികളിൽ വിവിധ ഹൈന്ദവ സംഘടനാ നേതാക്കളും, ആദ്ധ്യാത്മിക പ്രഭാഷകരും പങ്കെടുക്കും.
Read More