konnivartha.com:നാനാതത്വത്തിൽ ഏകത്വമാണ് ഭാരതീയ സംസ്കാരത്തിന്റെ അടിത്തറയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. തിരുവനന്തപുരം കൈമനത്ത് ബിഎസ്എൻഎൽ റീജിയണൽ ടെലികോം ട്രെയിനിങ് സെൻററിൽ 15-ാമത് ആദിവാസി യുവജന സാംസ്കാരിക വിനിമയ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹിമാലയം മുതൽ ഇന്ത്യൻ മഹാസമുദ്രം വരെ നിലകൊള്ളുന്നത് ഭാരതമെന്ന ഒരേയൊരു വികാരമാണെന്ന് ഗവർണർ പറഞ്ഞു. കേവലം നഗര പ്രദേശങ്ങൾ മാത്രമല്ല ഗ്രാമീണ മേഖലകൾ കൂടി ചേർന്നതാണെന്ന് ഭാരതം. ജാതി, മതം, ജന്മദേശം എന്നിവയെല്ലാം വ്യത്യസ്തമാണെങ്കിലും ഭാരതീയർ എന്ന നിലയിൽ നാം ഒന്നിച്ചു നിൽക്കുന്നു. കേരളത്തിന് മഹാത്തായ ഒരു പാരമ്പര്യമുണ്ട്. സ്ത്രീകൾക്ക് ഏറെ പ്രാധാന്യം നൽകുന്ന സമൂഹമാണ് കേരളത്തിലുള്ളത്. സാംസ്കാരിക വിനിമയ പരിപാടിയുടെ ഭാഗമായി കേരളം സന്ദർശിക്കുന്ന മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള യുവജന സംഘം ഇതൊരു വിനോദയാത്രയായി മാത്രം കരുതരുത്. മറിച്ച് കേരളത്തിന്റെ സംസ്കാരത്തെ അടുത്ത് അറിയാനും അതിൽ നിന്ന്…
Read More