konnivartha.com: സംസ്ഥാന സർക്കാരിന്റെ ജനകീയ തൊഴിൽദായക പരിപാടിയായ വിജ്ഞാനകേരളത്തിന്റെ ഭാഗമായി, ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 14, 15 തീയതികളിൽ ആലപ്പുഴ എസ്.ഡി കോളേജിൽ ജോബ്ഫെയർ നടക്കും. DWMS പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്ക് ജോബ് ഫെയറിൽ പങ്കെടുക്കാം. നൂറിലധികം കമ്പനികളിലായി നാല് ലക്ഷത്തിലധികം തൊഴിലവസരങ്ങൾ ജോബ്ഫെയറിൽ അവതരിപ്പിക്കും. വിവിധ ജില്ലകളിൽ നിന്നും നാല്പതിനായിരത്തോളം ആളുകൾ ജോബ്ഫെയറിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഫെബ്രുവരി 14ന്, എല്ലാ ജില്ലകളിലും ഓൺലൈനായി ഇന്റർവ്യൂവിൽ പങ്കെടുക്കാനുള്ള സൗകര്യമുണ്ട്. ജോബ്ഫെയറിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിട്ടുള്ളവർ തിരുവനന്തപുരം: കോളേജ് ഓഫ് എൻജിനിയറിങ്, ശ്രീകാര്യം, കൊല്ലം: എംഇഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ചാത്തന്നൂർ, പത്തനംതിട്ട: മുസലിയാർ കോളേജ് ഓഫ് എൻജിനിയറിങ് ആന്റ് ടെക്നോളജി, ആലപ്പുഴ: എസ്.ഡി കോളേജ്, കോട്ടയം: സെയിന്റ് ഗിറ്റ്സ് കോളേജ് ഓഫ് എൻജിനിയറിങ്, ഇടുക്കി: മാർ ബസേലിയോസ് കൃസ്ത്യൻ കോളേജ് ഓഫ് എൻജിനിയറിങ്…
Read More