സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനം കോന്നിയിൽ നടക്കും ( ഓഗസ്റ്റ് 14,15,16 )

  konnivartha.com: സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനം ഓഗസ്റ്റ് 14,15,16 തീയതികളിൽ കോന്നിയിൽ നടക്കും. 14ന് കവിയൂർ കോട്ടൂർ കുഞ്ഞു കുഞ്ഞ് സ്മൃതി മണ്ഡപത്തിൽ നിന്നും സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം അഡ്വ ശരത്ചന്ദ്രകുമാർ ജാഥാ ക്യാപ്റ്റനായി ആരംഭിക്കുന്ന പതാക ജാഥ സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ കെ ജി രതീഷ് കുമാർ ഉദ്ഘാടനം ചെയ്യും. സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി സി കെ ശശിധരൻ ഏറ്റുവാങ്ങും. ആർ രവീന്ദ്രൻ സ്മൃതി മണ്ഡപത്തിൽ നിന്നും വിപിൻ എബ്രഹാം ക്യാപ്റ്റനായി ആരംഭിക്കുന്ന ദീപശിഖ ജാഥ സിപിഐ ജില്ലാ സെക്രട്ടറി സി കെ ശശിധരൻ ഉദ്ഘാടനം ചെയ്യും. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എം പി മണിയമ്മ ദീപശിഖ ഏറ്റുവാങ്ങും. എം സുകുമാരപിള്ള മണ്ഡപത്തിൽ നിന്നും അടൂർ സേതു ക്യാപ്റ്റനായി ആരംഭിക്കുന്ന ബാനർ ജാഥഡെപ്യൂട്ടി സ്പീക്കർ…

Read More

മകരവിളക്ക്: പത്തനംതിട്ട ജില്ലയിൽ ടിപ്പറുകള്‍ക്ക് നിരോധനം(ജനുവരി 13,14,15)

  Konnivartha. Com :ശബരിമല മകരവിളക്ക് ഉത്സവ സമയത്ത് ജില്ലയില്‍ ഉണ്ടാകുവാന്‍ സാധ്യതയുളള വാഹന ബാഹുല്യം പരിഗണിച്ച് ശബരിമല തീര്‍ഥാടകരുടെയും പൊതുജനങ്ങളുടെയും ജീവനും അവരുടെ വാഹനങ്ങള്‍ക്കും സുരക്ഷ ഉറപ്പാക്കുന്നതിന് മോട്ടോര്‍ വാഹന നിയമ പ്രകാരം ജനുവരി 13,14,15 എന്നീ ദിവസങ്ങളില്‍ എല്ലാ തരത്തിലുമുളള ടിപ്പര്‍ ലോറികളുടെയും ഗതാഗതം പത്തനംതിട്ട ജില്ലയിലെ റോഡുകളില്‍ നിരോധിച്ച് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഉത്തരവായി.   ഉത്തരവ് നടപ്പാക്കുന്നതിന് ജില്ലാ പോലീസ് മേധാവി, റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍, റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ (എന്‍ഫോഴ്സ്മെന്റ്) എന്നിവരെ ചുമതലപ്പെടുത്തി. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും.

Read More

ഹൈഡ്രജന്‍ പെറോക്‌സൈഡ് കലര്‍ത്തിയ 15,300 ലിറ്റര്‍ പാല്‍ പിടികൂടി

  konnivartha.com : തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന മായംചേര്‍ത്ത 15,300 ലിറ്റര്‍ പാല്‍ പിടികൂടി. ഹൈഡ്രജന്‍ പെറോക്‌സൈഡ് കലര്‍ത്തിയ പാലാണ് കൊല്ലം ആര്യങ്കാവ് ചെക്ക്‌പോസ്റ്റില്‍ പിടികൂടിയത്. ആര്യങ്കാവ് ചെക്ക്‌പോസ്റ്റില്‍ നടത്തിയ റാപ്പിഡ് പരിശോധനയിലാണ് മായം കലര്‍ത്തിയ പാല്‍ പിടികൂടിയത്.തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ നിന്ന് പത്തനംതിട്ടയിലെ പന്തളത്തേക്ക് കൊണ്ടുപോവുകയായിരുന്നു പാല്‍. പിടികൂടിയ ലോറി ആര്യങ്കാവ് പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി.പാലില്‍ എത്ര ശതമാനം ഹൈഡ്രജന്‍ പെറോക്‌സൈഡ് കലര്‍ത്തിയിട്ടുണ്ടെന്ന് കണ്ടെത്താന്‍ ഭക്ഷ്യസുരക്ഷാ വിഭാഗം സാമ്പിള്‍ തിരുവനന്തപുരത്തെ അനലറ്റിക്കള്‍ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു.

Read More