പോക്സോ കേസിൽ റെക്കോർഡ് ശിക്ഷ,142 വർഷം കഠിനതടവും 5 ലക്ഷം രൂപ പിഴയും

  konnivartha.com/ പത്തനംതിട്ട : പത്തുവയസ്സുകാരിക്ക് നേരേ ലൈംഗികാതിക്രമം കാട്ടിയ കേസിൽ കുട്ടിയുടെ അടുത്ത ബന്ധുവിനെതിരെ റെക്കോർഡ് ശിക്ഷ വിധിച്ച് പത്തനംതിട്ട പോക്സോ കോടതി. അഡിഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി 1(പ്രിൻസിപ്പൽ പോക്സോ കോടതി ) ജഡ്ജ് ജയകുമാർ ജോൺ ആണ് 142 വർഷം കഠിനതടവും 5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴ ഒടുക്കാതിരുന്നാൽ 3 വർഷം കൂടി തടവനുഭവിക്കണം. ശിക്ഷ ഒരുമിച്ച് 60 വർഷം അനുഭവിച്ചാൽ മതി. തിരുവല്ല പോലീസ് കഴിഞ്ഞവർഷം മാർച്ച് 20 ന് രജിസ്റ്റർ ചെയ്ത കേസിൽ തിരുവല്ല കവിയൂർ ഇഞ്ചത്തടി പുലിയാലയിൽ ബാബു എന്ന് വിളിക്കുന്ന ആനന്ദൻ പി ആർ (41) നെ ജില്ലയിൽ പോക്സോ കേസിൽ ഇതുവരെയുള്ള ഏറ്റവും കൂടിയ കാലയളവിലേക്കുള്ള ശിക്ഷവിധിച്ച് ഉത്തരവായത്. കുട്ടിക്കും മാതാപിതാക്കൾക്കുമൊപ്പം ഒന്നിച്ചതാമസിച്ചുവന്ന ഇയാൾ, 2019 ഏപ്രിൽ 20 നുശേഷമുള്ള…

Read More