നിപ കണ്ട്രോള് റൂം നമ്പറുകള്‍ 0483-2732010 0483-2732050 0483-2732060 0483-2732090 konnivartha.com: കോഴിക്കോട്ട് ചികിത്സയിലുളള മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 14 കാരന് നിപ സ്ഥിരീകരിച്ചു. കോഴിക്കോടുളള വൈറോളജി ലാബിലെ പരിശോധനയിലും പൂനെ വൈറോളജി ലാബിലെ പരിശോധനയിലും നിപ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറത്തെ നിപ രോഗിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു മലപ്പുറത്തെ നിപ രോഗിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. പാണ്ടിക്കാട് സ്വദേശിയായ 14 കാരൻ ബ്രൈറ്റ് ട്യൂഷൻ സെന്റര്‍ പാണ്ടിക്കാട്, ഡോ. വിജയൻസ് ക്ലിനിക് പികെഎം ഹോസ്പിറ്റൽ, പീഡിയാട്രിക് ഒപി,മൗലാന ഹോസ്പിറ്റൽ എമര്‍ജൻസി ഐസിയു എന്നിവിടങ്ങളിൽ ജൂലൈ 11 മുതൽ 15 വരെയുളള തീയതികളില്‍ സന്ദര്‍ശിച്ചിട്ടുണ്ട്. സ്ഥലങ്ങളില്‍ ആ സമയത്ത് ഉണ്ടായിരുന്നവര്‍ കണ്ട്രോള് റൂമുമായി ബന്ധപ്പെടണമെന്ന് ആരോഗ്യ മന്ത്രി അഭ്യര്‍ത്ഥിച്ചു. നിപ വൈറസ് ബാധയുടെ ലക്ഷണം കണ്ടതിനെ തുടർന്ന് ഇന്നലെ പെരിന്തൽമണ്ണയിലെ സ്വകാര്യ…
Read More