KONNIVARTHA.COM : 110-ാമത് അയിരൂർ-ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിനു തുടക്കം കുറിച്ചു. ചെറുകോൽപ്പുഴയിൽ പമ്പാ മണൽപ്പരപ്പിലൊരുക്കിയ പന്തലിൽ ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. ഹിന്ദുമത മഹാമണ്ഡലം പ്രസിഡൻ്റ് പി.എസ്. നായർ അദ്ധ്യക്ഷത വഹിച്ചു. മഹാമണ്ഡലം രക്ഷാധികാരിയും വാഴൂർ തീർത്ഥപാദാശ്രമം മഠാധിപതിയുമായ സ്വാമി പ്രജ്ഞാനന്ദ തീർത്ഥപാദർ അനുഗ്രഹ പ്രഭാഷണം നടത്തി. വിശിഷ്ടാതിഥി കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എൻ. നഗരേഷ് മുഖ്യപ്രഭാഷണം നടത്തി. അഡ്വ. പ്രമോദ് നാരായണൻ എംഎൽഎ, തിരുവിതാംകൂർ ദേവസ്വം ബോർഡംഗം അഡ്വ. മനോജ് ചരളേൽ, എന്നിവർ പ്രസംഗിച്ചു. ഹിന്ദുമത മഹാമണ്ഡലം സെക്രട്ടറി എ.ആർ. വിക്രമൻ പിള്ള സ്വാഗതവും ട്രഷറർ ടി.കെ. സോമനാഥൻ നായർ നന്ദിയും പറഞ്ഞു.
Read More