11-ാമത് അന്താരാഷ്ട്ര യോഗ ദിനം:”ഏക ഭൂമിക്കും ഏകാരോഗ്യത്തിനുമായി യോഗ”

konnivartha.com: ഇന്ത്യ ലോകത്തിന് നൽകിയ അനവധി സമ്മാനങ്ങളിൽ ഒന്നാണ് യോഗ. അതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ്, 2014 ൽ ഐക്യരാഷ്ട്രസഭ പൊതുസഭയുടെ സമ്മേളനത്തിൽ ജൂൺ 21- അന്താരാഷ്ട്ര യോഗ ദിനമായി പ്രഖ്യാപിച്ചു 2025 ജൂൺ 21 ന് 11-ാമത് അന്താരാഷ്ട്ര യോഗ ദിനം (IDY) പ്രൗഢ ഗംഭീരമായി ആഘോഷിക്കുന്നതിനുള്ള അരങ്ങൊരുങ്ങിക്കഴിഞ്ഞു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന 3 ലക്ഷത്തിലധികം പേർ പങ്കെടുക്കുന്ന ദേശീയ പരിപാടിയിൽ പൊതു യോഗ പ്രോട്ടോക്കോൾ (CYP) പ്രകാരം യോഗ അവതരിപ്പിക്കും. ഇന്ത്യയുടെ ആഗോള ക്ഷേമ ദർശനത്തിന്റെ ബൃഹദ് പ്രദർശനത്തിൽ കേന്ദ്ര ആയുഷ് (സ്വതന്ത്ര ചുമതല) , ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി പ്രതാപ്‌റാവു ജാദവ്, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു എന്നിവർ പ്രധാനമന്ത്രിക്കൊപ്പം അണിനിരക്കും.   ‘യോഗ സംഗമം’ സംരംഭത്തിന് കീഴിൽ രാജ്യത്തുടനീളമുള്ള 10 ലക്ഷത്തിലധികം സ്ഥലങ്ങളിലായി നടക്കുന്ന യോഗപരിപാടികളെ സമന്വയിപ്പിക്കുന്ന…

Read More