അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിച്ചാൽ പൊതുജനങ്ങൾക്ക് വിജിലൻസിനെ അറിയിക്കാമെന്ന് വിജിലൻസ് മേധാവി മനോജ് എബ്രഹാം . ടോൾ ഫ്രീ നമ്പർ: 1064. ഫോൺ: 8592900900. വാട്‌സാപ്: 9447789100. konnivartha.com : കോർപറേഷനുകളിലും നഗരസഭകളിലും വിജിലൻസ് നടത്തിയ ‘ഓപ്പറേഷൻ ട്രൂഹൗസ്’ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തി. ചില ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി അനധികൃതമായി നിർമാണാനുമതി നൽകുന്നതായും കെട്ടിട നിർമാണ ചട്ടങ്ങൾക്ക് വിരുദ്ധമായി കെട്ടിട നമ്പർ അനുവദിക്കുന്നതായും വ്യക്തമായി. വെള്ളി രാവിലെ മുതലാണ് പരിശോധന ആരംഭിച്ചത്. ആറ് കോർപറേഷനിലും 53 നഗരസഭകളിലുമായിരുന്നു പരിശോധന. അനധികൃത കെട്ടിടങ്ങൾക്ക് സഞ്ചയ സോഫ്‌റ്റ്‌വെയർ മുഖേന കെട്ടിട നമ്പർ നൽകാൻ ഏജന്റുമാർ മുഖേന കൈക്കൂലി വാങ്ങുന്നതായും വ്യക്തമായി. ചില ഓഫീസുകളിൽ സെക്രട്ടറി, അസി. എൻജിനിയർമാർ, ഓവർസിയർമാർ എന്നിവർക്ക് നൽകിയ യൂസർ ഐഡിയും പാസ്‌വേർഡുമുപയോഗിച്ച് അനധികൃതമായി കെട്ടിട നമ്പർ അനുവദിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ പാസ്‌വേർഡും യൂസർനെയിമും ചില കരാർ…
Read More