കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാനത്ത് ഇന്റര്‍നെറ്റ് സൗകര്യമോ ടിവി സൗകര്യമോ ലഭ്യമല്ലാത്ത കുട്ടികള്‍ക്ക് പ്രീ സ്‌കൂള്‍ കിറ്റ് നല്‍കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. ഇത്തരത്തിലുള്ള 14,102 കുട്ടികളുടെ പ്രീ സ്‌കൂള്‍ പഠനം ഉറപ്പ് വരുത്തുന്നതിനാണ് പ്രീ സ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുന്നത്. അങ്കണവാടികളിലെ ആക്ടിവിറ്റി ബുക്ക്, ചാര്‍ട്ട് പേപ്പറുകള്‍, ക്രയോണ്‍ എന്നിവയാണ് കിറ്റിലുള്ളത്. പത്തനംതിട്ട കുലശേഖരപതിയിലെ 92-ാം നമ്പര്‍ അങ്കണവാടിയിലെ കുട്ടിക്കുള്ള പ്രീ സ്‌കൂള്‍ കിറ്റ് നല്‍കി കൊണ്ടാണ് മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. ഇത്തരത്തിലുള്ള മുഴുവന്‍ കുട്ടികള്‍ക്കും പ്രീ സ്‌കൂള്‍ കിറ്റെത്തിക്കുന്ന പ്രവര്‍ത്തനം വരും ദിവസങ്ങളില്‍ തന്നെ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോവിഡ് കാലത്ത് കുട്ടികളുടെ പ്രീ സ്‌കൂള്‍ പഠനം മുടങ്ങാതിരിക്കാനാണ് 2020 ജൂണ്‍ മാസം മുതല്‍ വനിത…
Read More