കോന്നിവാര്ത്ത :കോന്നി താലൂക്ക് ആശുപത്രിയിൽ 10 കോടിയുടെ സമഗ്ര വികസന പദ്ധതിയുടെ ഉദ്ഘാടനം നവംബർ ഒന്നിന് ആരോഗ്യ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. കോന്നി താലൂക്ക് ആശുപത്രിയുടെ സമഗ്രവികസനം മുൻനിർത്തി നിരവധി വികസന പ്രവർത്തനങ്ങളാണ് നടപ്പിലാക്കുന്നത്. ആശുപത്രിയിൽ പുതിയ 5 നില കെട്ടിടം പദ്ധതിയുടെ ഭാഗമായി നിർമ്മിക്കും. നിലവിലുള്ള കാഷ്വാലിറ്റി കെട്ടിടത്തിൻ്റെ മുകളിലായാണ് 5 നില കെട്ടിടം നിർമ്മിക്കുന്നത്.ഇതോടെ കാഷ്വാലിറ്റി കെട്ടിടം ഏഴു നിലയായി മാറും. പുതിയ കെട്ടിട നിർമ്മാണത്തിൻ്റെ ശിലാസ്ഥാപനവും ആരോഗ്യ മന്ത്രി നിർവ്വഹിക്കും. പദ്ധതിയുടെ ഭാഗമായി പുതിയ വെൻ്റിലേറ്റർ സൗകര്യമുള്ള ഐ.സി.യു സൗകര്യം ക്രമീകരിക്കും.എം.എൽ.എ ഫണ്ടിൽ നിന്നും രണ്ട് വെൻ്റിലേറ്ററുകൾ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്.ഐ.സി.യു ബെഡ്, മറ്റ് അനുബന്ധ സൗകര്യങ്ങൾ മുതലായവ എൽ.എച്ച്.എം ക്രമീകരിക്കും. വെൻ്റിലേറ്റർ സൗകര്യമുള്ള ഐ.സി.യു.വിൻ്റെ ഉദ്ഘാടനവും അന്നേ ദിവസം നിർവ്വഹിക്കും. ഗൈനക്കോളജി വിഭാഗത്തിൽ…
Read More