10 സംസ്ഥാനങ്ങളിലെ കോവിഡ് -19 സാഹചര്യം കേന്ദ്രം അവലോകനം ചെയ്തു കേരള, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട്, ഒഡീഷ, അസം, മിസോറാം, മേഘാലയ, ആന്ധ്രാപ്രദേശ്, മണിപ്പൂര്‍ എന്നീ 10 സംസ്ഥാനങ്ങളിലെ കോവിഡ് -19 സ്ഥിതിഗതികള്‍ അവലോകനം ചെയ്യാന്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി ശ്രീ രാജേഷ് ഭൂഷണ്‍ന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. ഈ സംസ്ഥാനങ്ങളിലെ ആരോഗ്യ അധികാരികള്‍ കോവിഡ് 19നെ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമായി സ്വീകരിച്ച പൊതുജനാരോഗ്യ നടപടികളും അവലോകനം ചെയ്തു. ഈ സംസ്ഥാനങ്ങള്‍ ഒന്നുകില്‍ പുതിയ പ്രതിദിന കോവിഡ് കേസുകളില്‍ അല്ലെങ്കില്‍ പോസിറ്റീവിറ്റിയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തുകയാണ്. ഐ.സി.എം.ആര്, ഡി.ജി ഡോ. ബല്‍റാം ഭാര്‍ഗവ, , സെക്രട്ടറി (ഡി.എച്ച്.ആര്) എന്നിവരും യോഗത്തില്‍ സന്നിഹിതരായിരുന്നു. പ്രിന്‍സിപ്പല്‍ സെക്രട്ടറി (ആരോഗ്യം), മിഷന് ഡയറക്ടര്‍ (എന്‍.എച്ച്.എം), ഈ സംസ്ഥാനങ്ങളിലെ സംസ്ഥാന നിരീക്ഷണ ഓഫീസര്‍മാർ എന്നിവരും അവലോകന യോഗത്തില്‍ പങ്കെടുത്തു. കേന്ദ്ര ആരോഗ്യ,…
Read More