കേരളത്തിൽ നാളെ 4 ട്രെയിനുകൾ വഴി തിരിച്ചുവിടും, 1 ട്രെയിൻ സർവ്വീസ് റദ്ദാക്കി, 2 ട്രെയിൻ ഭാഗികമായി റദ്ദാക്കും konnivartha.com: തിരുവല്ല- ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ റെയിൽവേ പാലത്തിന്റെ (നമ്പർ 174) ഗർഡർ മാറ്റി സ്ഥാപിക്കുന്നതിനായി ഏപ്രിൽ 26 ന് ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. വൈകുന്നേരം 7:55 മുതൽ ചില സർവ്വീസുകൾ റദ്ദാക്കുമെന്നും വഴിതിരിച്ചു വിടുമെന്നും അറിയിച്ചിട്ടുണ്ട്. 1) ഏപ്രിൽ 26 ശനിയാഴ്ച രാത്രി 21.05 ന് കൊല്ലം ജംഗ്ഷനിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 66310 കൊല്ലം ജംഗ്ഷൻ – എറണാകുളം ജംഗ്ഷൻ മെമു എക്സ്പ്രസ് റദ്ദാക്കി. വഴിതിരിച്ചുവിട്ട ട്രെയിനുകൾ 1) ട്രെയിൻ നമ്പർ 16319 തിരുവനന്തപുരം നോർത്ത്- എസ്എംവിടി ബെംഗളൂരു ഹംസഫർ എക്സ്പ്രസ് 2025 ഏപ്രിൽ 26-ന് 18.05 ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെടും. കായംകുളം ജംഗ്ഷനും എറണാകുളം ടൗണിനും…
Read More