മാരുതി അംഗീകൃത ഡീലറായ പത്തനംതിട്ട കുമ്പഴ ഇൻഡസ് മോട്ടോഴ്സ് കമ്പനി മാനേജിംഗ് ഡയറക്ടർ പരാതിക്കാരന് 7,04,033 രൂപാ നൽകാൻ പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ വിധി പ്രസ്താവിച്ചു. കുമ്പഴ മേലെമണ്ണിൽ റൂബി ഫിലിപ്പ് പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനിൽ (CDRC)ഫയൽ ചെയ്ത ഹർജിയിലാണ് വിധി ഉണ്ടായത്.എതിർകക്ഷിയായ കുമ്പഴ ഇൻഡസ്മോട്ടോഴ്സ് കമ്പനിയിൽ നിന്നും 2014 ജൂലൈ മാസത്തിൽ 6,44,033 രൂപാ വില നൽകി മാരുതി സ്വിഫ്റ്റ്ഡിസയർ കാർ ബ്രാൻഡ് ന്യൂ ആയി ബുക്ക് ചെയ്ത് വാങ്ങിയിരുന്നു. കാർ ഉപയോഗിച്ചു വരവെ 2015 ഡിസംബർ മാസത്തിൽ ബോണറ്റ് ഭാഗത്തെ പെയിൻ്റ് പൊരിഞ്ഞ് ഇളകാൻതുടങ്ങി. ഈ വിവരം ഇൻഡസിൽ എത്തി ബോദ്ധ്യപ്പെടുത്തിയെങ്കിലും അവർ പരിഗണിച്ചില്ല.സംശയം തോന്നിയ ഹർജി കക്ഷി കാറിന്റെ സർവ്വീസ് റിക്കോർഡ് പരിശോധിച്ചപ്പോൾ ഈ കാർ ഹർജി കക്ഷിക്ക് ഡെലിവറി ചെയ്യുന്നതിന് മുമ്പ് കോതമംഗലം ഇൻഡസ് മോട്ടോഴ്സിൽ രണ്ട്…
Read Moreടാഗ്: 04
സാമൂഹ്യ സുരക്ഷാ പെന്ഷന് വിതരണം തുടങ്ങി : പത്തനംതിട്ട ജില്ലയ്ക്ക് 9,44,04,600 രൂപ അനുവദിച്ചു
സാമൂഹ്യ സുരക്ഷാ പെന്ഷന് വിതരണത്തിനായി പത്തനംതിട്ട ജില്ലയ്ക്ക് 9,44,04,600 രൂപ അനുവദിച്ചെന്നും തുകയുടെ വിതരണം തുടങ്ങിയെന്നും ജോയിന്റ് രജിസ്ട്രാര്‍ ജനറല്‍ അറിയിച്ചു. 2022 ഡിസംബര്‍ മാസത്തെ സാമൂഹ്യ സുരക്ഷാ പെന്ഷന് വിതരണത്തിനായി 9,43,77,400 രൂപയും 2022 സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ മസ്റ്ററിംഗ് അരിയര്‍ തുകയായ 27,200 രൂപയും ചേര്‍ത്ത് ആകെ 9,44,04,600 രൂപയാണ് ജില്ലയ്ക്ക് ലഭിച്ചത്. 2022 ഡിസംബര്‍ മാസത്തെ പെന്ഷന് ഇനത്തില്‍ അഗ്രികള്‍ച്ചറല്‍ ലേബര്‍ പെന്ഷന് 92,83,800 രൂപയും ഓള്‍ഡ് ഏജ് പെന്ഷന് 5,76,15,600 രൂപയും ഡിസെബിലിറ്റി പെന്ഷന് 81,94,200 രൂപയും അണ്‍മാരീഡ് വുമണ്‍ പെന്ഷന് 9,20,600 രൂപയും വിധവ പെന്ഷന് 1,83,63,200 രൂപയും ഉള്‍പ്പെടെ ആകെ 9,43,77,400 രൂപ ലഭിച്ചു. 2022 സെപ്റ്റംബര്‍ മാസത്തെ കുടിശിക ഇനത്തില്‍ അഗ്രികള്‍ച്ചറല്‍ ലേബര്‍ പെന്ഷന് 4,800 രൂപയും ഓള്‍ഡ് ഏജ് പെന്ഷന് 9,600 രൂപയും…
Read More