അങ്കണവാടി ജീവനക്കാര്‍ പിരിച്ചെടുത്ത 50,000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു

  റാന്നി ഐസിഡിഎസ് പ്രോജക്ടിലെ അങ്കണവാടി ജീവനക്കാര്‍ പിരിച്ചെടുത്ത 50,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. റാന്നി ബ്ലോക്ക് ലീഡര്‍ സി.എസ് ഉഷാകുമാരി, നാറാണംമൂഴി പഞ്ചായത്ത് ലീഡര്‍ വി.കെ ഉഷ എന്നിവരില്‍ നിന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് തുക ഏറ്റുവാങ്ങി. റാന്നി ഐസിഡിഎസ് പ്രോജക്ടിനു കീഴിലുള്ള 119 അങ്കണവാടികളിലെ 119 ടീച്ചര്‍മാരും 119 ഹെല്‍പ്പര്‍മാരും പിരിച്ചെടുത്ത തുകയാണു സംഭാവനയായി നല്‍കിയത്.

Read More