* 5700 കോടി രൂപയുടെ 5526 പദ്ധതികൾ പൂർത്തീകരിക്കും * 4300 കോടി രൂപയുടെ 646 പദ്ധതികൾക്ക് തുടക്കമാകും ആദ്യഘട്ട നൂറുദിന പരിപാടികളുടെ പൂർത്തീകരണത്തെത്തുടർന്ന് രണ്ടാംഘട്ട നൂറുദിന കർമ പരിപാടിയുമായി സർക്കാർ. ഇതിന്റെ ഭാഗമായി 10,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കുകയോ തുടക്കം കുറിക്കുകയോ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 5700 കോടി രൂപയുടെ 5526 പദ്ധതികൾ പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്യും. 4300 കോടി രൂപയുടെ 646 പദ്ധതികൾക്ക് തുടക്കം കുറിക്കും. ഡിസംബർ 9ന് തുടങ്ങാനിരുന്നതാണ് രണ്ടാംഘട്ട 100 ദിവസങ്ങൾക്കുള്ള കർമ്മ പരിപാടി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കഴിഞ്ഞ ശേഷമാണ് ഇത് പ്രഖ്യാപിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു. ഒന്നാം 100 ദിന പരിപാടിയിൽ 122 പ്രോജക്ടുകൾ പൂർത്തീകരിച്ചു. 100 ദിന പരിപാടിയിൽ ആദ്യം പ്രഖ്യാപിക്കാത്ത പദ്ധതികളും പിന്നീട് വകുപ്പുകൾ ഉൾപ്പെടുത്തി.…
Read More