സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള വർണശബളമായ ഘോഷയാത്ര കാഴ്ചയുടെ വിരുന്നൊരുക്കി. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, ഗവർണറുടെ ഭാര്യ അനഘ അർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയൻ, മന്ത്രിമാരായ വി. ശിവൻകുട്ടി, കടന്നപ്പള്ളി രാമചന്ദ്രൻ, പി. എ. മുഹമ്മദ് റിയാസ്, ജി. ആർ. അനിൽ തുടങ്ങിയവർക്കൊപ്പം ദക്ഷിണാഫ്രിക്കയിലെ മന്ത്രിയായ മാർട്ടിൻ മയ്യറും കാഴ്ച വിരുന്നിന് സാക്ഷിയായി. മുൻ മന്ത്രി എം വിജയകുമാർ, എംഎൽഎമാരായ കടകംപള്ളി സുരേന്ദ്രൻ, ആന്റണി രാജു, സി. കെ. ഹരീന്ദ്രൻ, കെ. പി. കുഞ്ഞഹമ്മദ് കുട്ടി, വി. ജോയ്, മേയർ ആര്യ രാജേന്ദ്രൻ, ഡെപ്യൂട്ടി മേയർ പി. കെ. രാജു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എം കൃഷ്ണൻ നായർ, സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ദിവ്യ…
Read Moreടാഗ്: 000 for the first time in history: Traders are happy
ചരിത്രത്തിൽ ആദ്യമായി സ്വർണവില 70000 കടന്നു:വ്യാപാരികള്‍ക്ക് സന്തോഷം
konnivartha.com: സംസ്ഥാനത്ത് ഇന്നും സ്വർണ കുതിപ്പ്. സ്വർണ വില ചരിത്രത്തിൽ ആദ്യമായി 70000 കടന്നു. ഒരു പവൻ സ്വർണത്തിന് 200 രൂപ കൂടി 70,160 രൂപയിലെത്തി. ഒരു ഗ്രാം സ്വർണത്തിന് 25 രൂപ കൂടി 8,770 രൂപയുമായി. തുടർച്ചയായി റെക്കോർഡ് വർധനവാണ് സ്വർണത്തിനു ഉണ്ടായത്. സംസ്ഥാനത്ത് പവന് വ്യാഴാഴ്ച 2,160 രൂപയും വെള്ളിയാഴ്ച 1,480 രൂപയുമാണ് കൂടിയത്. മൂന്നു ദിവസത്തിനിടെയുണ്ടായ വര്‍ധന 4,360 രൂപയുടെ വർധന. രാജ്യാന്തര തലത്തില്‍ യുഎസ്–ചൈന വ്യാപാരയുദ്ധം ചൂടുപിടിച്ചതോടെയാണ് സ്വര്‍ണവിലയിലും വന്‍ കുതിപ്പുണ്ടായത്. സ്വകാര്യ ഫിനാന്‍സ് സ്ഥാപനങ്ങളില്‍ തട്ടിപ്പ് കൂടിയതോടെ മാസം തോറും ലഭിക്കുന്ന ഉയര്‍ന്ന പലിശ വേണ്ട എന്ന് വെച്ച് കൂടുതല്‍ ആളുകള്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് തിരിയുന്നുണ്ടെന്ന് ആണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.
Read More