konnivartha.com: രണ്ട് ദിവസത്തെ ‘ഇൻവെസ്റ്റ് കേരള’ ആഗോള ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനം ഇന്ന് കൊച്ചിയിലെ ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ മുഖ്യാതിഥിയായിരുന്നു. കേന്ദ്ര നൈപുണ്യ വികസന സഹമന്ത്രി ജയന്ത് ചൗധരി പരിപാടിയെ അഭിസംബോധന ചെയ്തു. കേന്ദ്ര ഉപരിതല ഗതാഗത, ദേശീയപാത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി യോഗത്തെ വെർച്വലായി അഭിസംബോധന ചെയ്തു. സദസിനെ അഭിസംബോധന ചെയ്ത കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ ഇന്ത്യയുടെ ശ്രദ്ധേയമായ വളർച്ചാ പാത സൂചിപ്പിച്ചു. “ആഗോള സാമ്പത്തിക വളർച്ചയുടെ 16 ശതമാനം ഇന്ത്യ സംഭാവന ചെയ്യുന്നു. കഴിഞ്ഞ 10 വർഷത്തിനിടെ ആഗോള തലത്തിൽ 11-ാമത്തെ വലിയ സമ്പദ്വ്യവസ്ഥയിൽ നിന്ന് അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയിലേക്ക് നാം മാറി. 2027 ആകുമ്പോഴേക്കും…
Read More