പരിശീലന കേന്ദ്രങ്ങള്‍ക്ക് എട്ടുലക്ഷം രൂപ വീതം പിഴ ചുമത്തി

  konnivartha.com; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നല്‍കിയതിനും അന്യായ പ്രവര്‍ത്തനരീതികൾ പിന്തുടര്‍ന്നതിനും 2019 -ലെ ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിച്ചതിനും ദീക്ഷാന്ത് ഐഎഎസ്, അഭിമനു ഐഎഎസ് എന്നീ പരിശീലന കേന്ദ്രങ്ങള്‍ക്ക് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ) എട്ടുലക്ഷം രൂപ വീതം പിഴ ചുമത്തി അന്തിമ ഉത്തരവുകൾ പുറപ്പെടുവിച്ചു. ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനൊപ്പം 2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി സാധന സാമഗ്രികളുടെയോ സേവനങ്ങളുടെയോ പേരിൽ തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ പരസ്യം നൽകുന്നില്ലെന്ന് ഉറപ്പാക്കാന്‍ വേണ്ടിയാണ് തീരുമാനം കൈക്കൊണ്ടത്. രണ്ട് കേസുകളിലും യുപിഎസ്‍സി പരീക്ഷയിൽ വിജയിച്ച ഉദ്യോഗാര്‍ത്ഥികളുടെ പേരും ചിത്രങ്ങളും അവരുടെ സമ്മതമില്ലാതെ ഉപയോഗിച്ച് വിജയത്തിൻ്റെ ക്രെഡിറ്റ് അവകാശപ്പെടുന്ന പരസ്യങ്ങളെക്കുറിച്ച് ലഭിച്ച പരാതികൾ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ) അവലോകനം ചെയ്തു. 2019 -ലെ ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിച്ചതായി കണ്ടെത്തിയ പശ്ചാത്തലത്തിൽ…

Read More

തെങ്ങ് കയറ്റക്കാർക്ക് ഇൻഷുറൻസ് പരിരക്ഷ

konnivartha.com : നാളികേര വികസന ബോർഡിന്റെ കേര സുരക്ഷ ഇൻഷുറൻസ് പദ്ധതി പ്രകാരം തെങ്ങുകയറ്റ തൊഴിലാളികൾക്ക് 99 രൂപ പ്രീമിയം നൽകി 5 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതിനായി അപേക്ഷിക്കാനുള്ള അവസരം 2022 ഒക്ടോബർ 25ന് അവസാനിക്കും. ഓറിയന്റൽ ഇൻഷൂറൻസ് കമ്പനിയുമായി സഹകരിച്ചാണ് ബോർഡ് ഈ പദ്ധതി നടപ്പിലാക്കുന്നത്. തെങ്ങു കയറ്റ തൊഴിലാളികൾ, നാളികേര വികസന ബോർഡിന്റെ ചങ്ങാതിക്കൂട്ടം പരിശീലനമോ നീര ടെക്നീഷ്യൻ പരിശീലനമോ വിജയകരമായി പൂർത്തിയാക്കിയവർ, നാളികേര വിളവെടുപ്പുകാർ എന്നിവർക്കാണ് പരിരക്ഷ ലഭിക്കുക. കൃഷി ഓഫീസർ/പഞ്ചായത്ത് പ്രസിഡന്റ്/നാളികേര ഉത്പാദക കമ്പനി ഡയറക്ടർമാർ എന്നിവർ ആരെങ്കില്ലും ഒപ്പ് വെച്ച് പൂരിപ്പിച്ച അപേക്ഷയോടൊപ്പം ആവശ്യമായ രേഖകളും നാളികേര വികസന ബോർഡിന്റെ പേരിൽ എറണാകുളത്ത് മാറ്റാവുന്ന 99 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റും സഹിതം അപേക്ഷകൾ, ചെയർമാൻ, നാളികേര വികസന ബോർഡ്, കേരഭവൻ, എസ്.ആർ.വി റോഡ്, കൊച്ചി – 682011…

Read More