ഹെലിപോർട്ട് ലൈസൻസ് അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ലളിതമാക്കി. ഇപ്പോൾ എൻഒസി/അനുമതിക്കായി അഞ്ച് ബാഹ്യ സംഘടനകളിലേക്കുള്ള അപേക്ഷകൾ അപേക്ഷകന്റെ eGCA പ്രൊഫൈലിലെ ഒരൊറ്റ ടാബിലൂടെ നൽകാൻ കഴിയും. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഹെലിപോർട്ട് ലൈസൻസ്/ഓപ്പറേഷണൽ ഓതറൈസേഷൻ എന്നിവ ഹെലിപോർട്ടുകൾക്ക് ഉപരിതല തലത്തിലും കെട്ടിടങ്ങളുടെ ഉയർന്ന / മേൽക്കൂര തലത്തിലും, എയർക്രാഫ്റ്റ് ചട്ടങ്ങൾക്കും പ്രസക്തമായ സിവിൽ ഏവിയേഷൻ ആവശ്യകതകൾക്കും (സിഎആർ) അനുസൃതമായി നൽകുന്നു. ലൈസൻസ് / അനുമതി വേണമെന്നുള്ള അപേക്ഷകർ eGCA പോർട്ടൽ വഴി DGCA യ്ക്ക് ഒരു ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്. നേരത്തെ, എൻഒസി/അനുമതി ലഭിക്കുന്നതിന് അപേക്ഷകർ ഇനിപ്പറയുന്ന അഞ്ച് സംഘടനകളിലേക്ക് ഓൺലൈൻ അല്ലെങ്കിൽ നേരിട്ട് അപേക്ഷിക്കേണ്ടതുണ്ടായിരുന്നു: 1. ആഭ്യന്തര മന്ത്രാലയം 2. പ്രതിരോധ മന്ത്രാലയം 3. പരിസ്ഥിതി, വനം മന്ത്രാലയം 4. എയർപോർട്ട് അതോറിറ്റി…
Read More