സൗദിയിൽ വിവിധ സ്‌പെഷ്യാലിറ്റി ഡോക്ടർമാരുടെ ഒഴിവ്

  konnivartha.com: സൗദിഅറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് ഹഫർ അൽ-ബാറ്റിൻ ഹെൽത്ത് ക്ലസ്റ്ററിൽ വിവിധ സ്‌പെഷ്യാലിറ്റികളിൽ ഡോക്ടർമാരുടെ ഒഴിവുകളിൽ നോർക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നു. ബ്രെസ്റ്റ് സർജറി, കാർഡിയാക് കത്തീറ്ററൈസേഷൻ, ക്രിട്ടിക്കൽ കെയർ, എമർജൻസി ഡിപ്പാർട്ട്മെന്റ്, ജനറൽ മെഡിസിൻ, ജനറൽ സർജറി, ഇന്റർവെൻഷണൽ റേഡിയോളജി, നിയോനാറ്റൽ ഇന്റൻസീവ് കെയർ യൂണിറ്റ് (NICU), ന്യൂറോളജി, പീഡിയാട്രിക് ICU, വിട്രിയോറെറ്റിനൽ ഒഫ്താൽമോളജിസ്റ്റ് സ്‌പെഷ്യാലിറ്റികളിലാണ് ഒഴിവുകൾ. വിശദമായ ബയോഡേറ്റയും വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, പാസ്സ്‌പോർട്ട് എന്നിവയുടെ പകർപ്പുകളും സഹിതം[email protected]  ലേക്ക് ആഗസ്റ്റ്‌ 22ന് വൈകിട്ട് 5 നകം അപേക്ഷ നൽകണമെന്ന് നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി അറിയിച്ചു. സ്‌പെഷ്യാലിറ്റികളിൽ കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തിപരിചയം വേണം. പ്രായപരിധി 55 വയസ്സ്. അപേക്ഷകർ മുൻപ് SAMR പോർട്ടലിൽ രജിസ്റ്റർ ചെയ്തവരാകരുത്. അഭിമുഖം ഓൺലൈനായി നടത്തും. കുറഞ്ഞത് ആറുമാസത്തെ കാലാവധിയുളള സാധുതയുളള പാസ്‌പോർട്ടുണ്ടാവണം. കൂടുതൽ…

Read More