സൗദി അറേബ്യയിലെ ക്വാസിം പ്രവിശ്യയിൽ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്ക് വനിതാ നഴ്സുമാരെ നോർക്ക റൂട്സ് മുഖേന തെരഞ്ഞെടുക്കുന്നു. ബി.എസ്. സി, എം.എസ്. സി, പി.എച്. ഡി യോഗ്യതയുള്ളവർക്കാണ് അവസരം. ക്രിട്ടിക്കൽ കെയർ യൂണിറ്റ് (മുതിർന്നവർ, നിയോനേറ്റൽ ), എമർജൻസി, ജനറൽ (ബി.എസ്. സി) എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ വിജ്ഞാപന പ്രകാരം ഒക്ടോബർ 19,20,21,22 തിയതികളിൽ ഓൺലൈനായി അഭിമുഖം നടക്കും. താല്പര്യമുള്ളവർ www.norkaroots.org ൽ അപേക്ഷിക്കണം അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി 17 ആണ്. യു.എ.ഇ ലെ പ്രമുഖ സ്വകാര്യ ആശുപത്രിയായ കിങ്സ് കോളേജ് ആശുപത്രിയിലേക്ക് മൂന്ന് വർഷം പ്രവൃത്തി പരിചയമുള്ള വിദഗ്ധ വനിത നഴ്സുമാർക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയത്തിന്റെ അടിസ്ഥാനത്തിലാവും ശമ്പളം. ഡി.എച്ച്.എ. ഉള്ളവർക്ക് മുൻഗണന. നഴ്സിങ്ങിൽ ബിരുദമോ ഡിപ്ലോമയോ ഉള്ളവർക്ക് അപേക്ഷിക്കാം. 50 ഒഴിവുകളുണ്ട്. 3000 മുതൽ 13000…
Read More