സ്വയം തൊഴില്‍ സംരംഭം തുടങ്ങുന്നതിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു

  konnivartha.com : പത്തനംതിട്ട ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ വിവിധ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള അഭ്യസ്ത വിദ്യരായ യുവതി യുവാക്കള്‍ക്ക് സ്വയം തൊഴില്‍ സംരംഭം തുടങ്ങുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. (1) കെസ്‌റു എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍ രഹിതരായ ഉദ്യോഗാര്‍ഥികള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിന് ബാങ്കുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന വ്യക്തിഗത/സംയുക്ത സ്വയം തൊഴില്‍ പദ്ധതി. നിബന്ധനകള്‍ അപേക്ഷകന്‍/അപേക്ഷക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്‌ട്രേഷന്‍ നിലവിലുള്ള ആളായിരിക്കണം. പ്രായ പരിധി 21 നും 50 നും മധ്യേ. കുടുംബ വാര്‍ഷിക വരുമാനം 1,00,000 യില്‍ കവിയരുത്. വായ്പ തുക പരമാവധി 1,00,000 രൂപ. വായ്പ തുകയുടെ 20 ശതമാനം സബ്‌സിഡിയായി സംരംഭകരുടെ ലോണ്‍ അക്കൗണ്ടില്‍ നിക്ഷേപിക്കും. (2) മള്‍ട്ടി പര്‍പ്പസ് സര്‍വീസ് സെന്റേഴ്‌സ്/ജോബ് ക്ലബ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള…

Read More