ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരം നഗരത്തിലെ 25 വേദികളിലായി നടക്കുന്ന അറുപത്തി മൂന്നാമത് കേരള സ്കൂൾ കലോത്സവത്തിന്റെ പ്രോഗ്രാം ഷെഡ്യൂൾ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പ്രകാശനം ചെയ്തു. ഹൈസ്കൂൾ വിഭാഗത്തിൽ നൂറ്റിയൊന്നും ഹയർസെക്കണ്ടറി വിഭാഗത്തിൽ നൂറ്റിപ്പത്തും സംസ്കൃതോത്സവത്തിൽ പത്തൊമ്പതും അറബിക് കലോത്സവത്തിൽ പത്തൊമ്പതും ഇനങ്ങളിലായി ആകെ ഇരുന്നൂറ്റി നാൽപത്തിയൊമ്പത് മത്സരയിനങ്ങളിലായി പതിനയ്യായിരത്തിൽപരം കലാ പ്രതിഭകളാണ് മാറ്റുരയ്ക്കുന്നതെന്ന് മന്ത്രി പറഞ്ഞു. നഗരത്തിലെ മുപ്പതോളം സ്കൂളുകളെ അക്കോമഡേഷൻ സെന്ററുകളായി തെരഞ്ഞെടുത്തിട്ടുണ്ട്. കലോത്സവ ചരിത്രത്തിൽ ആദ്യമായി അഞ്ച് ഗോത്ര നൃത്തരൂപങ്ങൾകൂടി ഈ വർഷത്തെ കലോത്സവത്തിന്റെ മത്സര ഇനങ്ങളാവുകയാണ്. മംഗലംകളി, പണിയ നൃത്തം, പളിയ നൃത്തം, മലപുലയ ആട്ടം, ഇരുള നൃത്തം എന്നിവയാണ് പുതുതായി ഉൾപ്പെടുത്തിയ തദ്ദേശീയ നൃത്തരൂപങ്ങൾ. സ്വർണ്ണകപ്പിന്റെ ഘോഷയാത്ര ഡിസംബർ 31 ന് കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നിന്ന് ആരംഭിച്ച് എല്ലാ ജില്ലകളിലൂടെയും…
Read More