സ്‌കൂളുകളില്‍ കെഎസ്ഇബി പരിശോധന പൂര്‍ത്തിയാക്കണമെന്ന് മാത്യു ടി തോമസ് എം എല്‍ എ

  സ്‌കൂളുകളില്‍ കെഎസ്ഇബി സുരക്ഷാ പരിശോധന അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് മാത്യു ടി തോമസ് എംഎല്‍എ. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസനസമിതി യോഗത്തിലാണ് നിര്‍ദേശം. സ്‌കൂള്‍ പരിസരത്ത് അപകടാവസ്ഥയിലുള്ള വൈദ്യുതി പോസ്റ്റ്, ലൈന്‍ എന്നിവയില്ലെന്ന് ഉറപ്പാക്കണം. പെരിങ്ങര പഞ്ചായത്തിലെ മൂന്നൊന്നില്‍പടി തോട്ടിലെ സര്‍വേ നടപടി പൂര്‍ത്തിയാക്കണം. തിരുവല്ല ബൈപാസിലെ തെരുവ് വിളക്കുകള്‍ പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പാക്കണമെന്നും എംഎല്‍എ പറഞ്ഞു. അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ച് മാറ്റുന്നതിന് വകുപ്പുകള്‍ കൃത്യമായ നടപടി സ്വീകരിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ പ്രതിനിധി ഡി. സജി പറഞ്ഞു. പള്ളിക്കല്‍, ചായലോട് പ്രദേശത്തെ ഗതാഗത പ്രശ്‌നം പരിഹരിക്കെണമെന്നും നിര്‍ദേശിച്ചു. തെങ്ങമം – കൊല്ലായിക്കല്‍ പാലത്തിന് സമീപമുള്ള റോഡിലെ ട്രാന്‍സ്‌ഫോര്‍മറിന് ചുറ്റുമുള്ള വെള്ളകെട്ട് പരിഹരിച്ച് അപകടാവസ്ഥ ഒഴിവാക്കണമെന്ന് ആന്റോ ആന്റണി എംപിയുടെ പ്രതിനിധി തോപ്പില്‍ ഗോപകുമാര്‍ പറഞ്ഞു. ജില്ലയില്‍ ഫിറ്റ്‌നെസ് ഇല്ലാതെ ഒരു സ്‌കൂളും പ്രവര്‍ത്തിക്കുന്നില്ലെന്ന്…

Read More