ഇന്ത്യയുടെ ജി20 അധ്യക്ഷതയിലുള്ള ആദ്യ ധനകാര്യ, സെൻട്രൽ ബാങ്ക് ഡെപ്യൂട്ടീസ് യോഗം ബെംഗളൂരുവിൽ

  ആദ്യ ജി20 ഫിനാൻസ് ആൻഡ് സെൻട്രൽ ബാങ്ക് ഡെപ്യൂട്ടീസ് (എഫ്‌സിബിഡി) യോഗം 2022 ഡിസംബർ 13-15 തീയതികളിൽ ബെംഗളൂരുവിൽ നടക്കും. ഇന്ത്യയുടെ ജി20 അധ്യക്ഷതയിലുള്ള ധനകാര്യ മേഖലയിലെ (ഫിനാൻസ് ട്രാക്ക്) കാര്യപരിപാടികളെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കം കുറിക്കുന്ന ഈ യോഗത്തിന് ധനമന്ത്രാലയവും റിസർവ് ബാങ്കും സംയുക്തമായി ആതിഥേയത്വം വഹിക്കും. ജി20 രാജ്യങ്ങളിലെ ധനമന്ത്രിമാരും സെൻട്രൽ ബാങ്ക് ഗവർണർമാരും നയിക്കുന്ന ജി20 ഫിനാൻസ് ട്രാക്ക് സാമ്പത്തിക-ധനകാര്യ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ആഗോള സാമ്പത്തിക ചർച്ചകൾക്കും നയ ഏകോപനത്തിനും ഇത് ഫലപ്രദമായ ഒരു ഫോറം നൽകുന്നു. ആദ്യ ധനമന്ത്രിമാരുടെയും സെൻട്രൽ ബാങ്ക് ഗവർണർമാരുടെയും യോഗം 2023 ഫെബ്രുവരി 23 മുതൽ 25 വരെ ബെംഗളൂരുവിൽ നടക്കും. എഫ്‌സിബിഡി-യുടെ യോഗത്തിൽ സാമ്പത്തിക കാര്യ വകുപ്പ് സെക്രട്ടറി ശ്രീ അജയ് സേട്ട്, ആർബിഐ ഡെപ്യൂട്ടി ഗവർണർ ഡോ മൈക്കൽ ഡി പത്രയും സഹ-അധ്യക്ഷത…

Read More