konnivartha.com : കോട്ടയം ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ സീനിയർ റെസിഡന്റ് ഡോക്ടർ തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ ഒരു താത്ക്കാലിക ഒഴിവുണ്ട്. എം.ബി.ബി.എസ്, ജനറൽ സർജറിയിൽ എം.എസ്. അല്ലെങ്കിൽ ഡി.എൻ.ബി, സർജിക്കൽ ഗാസ്ട്രോ എൻട്രോളജിയിൽ എം.സി.എച്ച് അല്ലെങ്കിൽ ഡി.എൻ.ബി, ടി.സി.എം.സി രജിസ്ട്രേഷൻ ആണ് യോഗ്യത. 70,000 രൂപയാണ് വേതനം. പ്രായം 18-41 വയസ് (നിയമാനുസൃത വയസിളവ് ബാധകം). ഉദ്യോഗാർത്ഥികൾ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴിൽപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 20നകം പ്രൊഫഷണൽ & എക്സിക്യുട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഓൺലൈനിൽ പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമനാധികാരിയിൽ നിന്നുള്ള എൻ ഒ സി ഹാജരാക്കണം. 1960 ലെ ഷോപ്സ് & കൊമേഴ്ഷ്യൽ എസ്റ്റാബ്ലിഷ്മെന്റ് നിയമനത്തിന് കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ അസിസ്റ്റന്റ് ലേബർ…
Read More