തെരഞ്ഞെടുപ്പു ചട്ടലംഘനങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള ഫലപ്രദമായ സങ്കേതമായി ഇന്ത്യൻ തെരഞ്ഞെടുപ്പു കമ്മീഷന്റെ cVIGIL ആപ്പ് മാറി. 2024ലെ പൊതുതെരഞ്ഞെടുപ്പു പ്രഖ്യാപിച്ചശേഷം ഇതുവരെ 79,000-ത്തിലധികം പരാതികൾ ലഭിച്ചു. ഇവയിൽ 99% പരാതികളും തീർപ്പാക്കി. ഇതിൽ 89% പരാതികളും 100 മിനിറ്റിനുള്ളിലാണു പരിഹരിച്ചത്. വേഗതയും സുതാര്യതയുമാണ് cVIGIL ആപ്ലിക്കേഷന്റെ അടിത്തറ. ലഭിച്ച 58,500-ലധികം പരാതികൾ (ആകെ ലഭിച്ചതിന്റെ 73%) അനധികൃത ഹോർഡിങ്ങുകൾക്കും ബാനറുകൾക്കുമെതിരെയാണ്. പണം, സമ്മാനങ്ങൾ, മദ്യവിതരണം എന്നിവയുമായി ബന്ധപ്പെട്ട് 1400-ലധികം പരാതികൾ ലഭിച്ചു. ഏകദേശം 3% പരാതികളും (2454) വസ്തുവകകൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ടതാണ്. തോക്കു കാട്ടിയതിനും ഭീഷണിപ്പെടുത്തിയതിനും ലഭിച്ച 535 പരാതികളിൽ 529 എണ്ണം ഇതിനകം പരിഹരിച്ചു. അനുവദനീയമായ സമയത്തിനപ്പുറം സ്പീക്കറുകൾ ഉപയോഗിച്ചതുൾപ്പെടെ നിരോധിതകാലയളവിനപ്പുറം പ്രചാരണം നടത്തിയതിനാണ് 1000 പരാതികൾ റിപ്പോർട്ട് ചെയ്തത്. cVIGIL ആപ്ലിക്കേഷൻ തെരഞ്ഞെടുപ്പു മേൽനോട്ടത്തിലും പ്രചാരണകോലാഹലങ്ങൾ കുറയ്ക്കുന്നതിലും ഗണ്യമായ കുതിപ്പ് അടയാളപ്പെടുത്തുന്നു. 2024ലെ പൊതുതെരഞ്ഞെടുപ്പിന്റെ…
Read More