konnivartha.com: മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കുകയും നീതി നിഷേധിക്കുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി ആർഎസ്എസ് ന്യൂനപക്ഷ വേട്ടയ്ക്കെതിരെ സിപിഐഎം അരുവാപ്പുലം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പടപ്പയ്ക്കലിൽ പ്രതിഷേധ സംഗമം നടത്തി. ക്രൈസ്തവ സമൂഹവും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും പാവപ്പെട്ട മനുഷ്യന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സമാന ചിന്താഗതിക്കാരാണെന്നും രണ്ടും രക്തസാക്ഷി കളുടെ ചോരയിൽ നിന്ന് ഉയർന്നുവന്ന പ്രസ്ഥാനങ്ങളാണെന്നും ക്രിസ്തീയ വിശ്വാസികൾക്ക് ഐക്യദാർഢ്യവുമായി പ്രതിഷേധത്തിൽ പങ്കെടുത്ത നാനാ ജാതിമതസ്ഥർ ക്രൈസ്തവസഭയ്ക്ക് വലിയ ഊർജ്ജമാണ് പകർന്നു നൽകുന്നതെന്നും സി എസ് ഐ കല്ലേലി ചർച്ച് വികാരി ഷാജി കെ ജോർജ് പറഞ്ഞു. ഗുരുതര വകുപ്പുകൾ ചുമത്തി സിസ്റ്റർ വന്ദനയേയും സിസ്റ്റർ പ്രീതിയെയും കള്ളക്കേസിൽ അറസ്റ്റ് ചെയ്തത് ന്യൂനപക്ഷ അവകാശങ്ങൾക്ക് നേരെ നടന്ന ഗുരുതരമായ ആക്രമണം ആണെന്നും ഇത്തരം കടന്നാക്രമണങ്ങൾക്കെതിരെ സ്വീകരിക്കുന്ന നിലപാടുകൾക്കൊപ്പം…
Read More