വള്ളിക്കോട്: സിഡിഎസ് വാര്‍ഷികാഘോഷം സംഘടിപ്പിച്ചു

konnivartha.com : വള്ളിക്കോട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് വാര്‍ഷികത്തിന്റെയും രജതജൂബിലി ആഘോഷത്തിന്റെയും ഉദ്ഘാടനം അഡ്വ. കെ.യു ജനീഷ്‌കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍.മോഹനന്‍ നായര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സിഡിഎസ് മെമ്പര്‍മാര്‍ക്ക് ഐഡി കാര്‍ഡ് വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നീതു ചാര്‍ളി നിര്‍വഹിച്ചു.   എസ്എസ്എല്‍സിക്കും പ്ലസ്ടുവിനും ഫുള്‍ എപ്ലസ് നേടിയ കുട്ടികള്‍ക്ക് അനുമോദനം, ചികിത്സാസഹായ വിതരണോദ്ഘാടനം, ഷോര്‍ട്ട് ഫിലിം അഭിനേതാവ്, ടിവി പ്രോഗ്രാം അഭിനേതാവ്, കേരള സാഹിത്യവേദി അവാര്‍ഡ് ജേതാവ് എന്നിവര്‍ക്കുള്ള അനുമോദനവും നടത്തി.   ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സോജി പി ജോണ്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.പി ജോസ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗീത ടീച്ചര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജി.സുഭാഷ്, ബ്ലോക്ക് മെമ്പര്‍ കെ.ആര്‍ പ്രമോദ്, സിനിമ സീരിയല്‍ താരം നരിയാപുരം…

Read More