konnivartha.com : സാധാരണക്കാര്‍ക്കിടയിലെ മികവിനെ സംരംഭമാക്കി മാറ്റണമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം എന്ന പദ്ധതിയുടെ റാന്നി മണ്ഡലത്തിലെ പ്രവര്‍ത്തന പുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2022 – 23 വര്‍ഷം സംരംഭക വര്‍ഷമായിട്ട് ആചരിക്കുന്നതിന്റെ ഭാഗമായാണ് ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം എന്ന പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. റാന്നിയില്‍ 10 കോടിയുടെ സ്‌കില്‍ ഹബ്ബാണ് ഒരുക്കുന്നത്. ജില്ലയില്‍ വെച്ചുചിറയിലാണ് ഏറ്റവും അധികം പാല്‍ ഉത്പാദിപ്പിക്കപ്പെടുന്നതെങ്കിലും എന്തുകൊണ്ട് പാലില്‍ നിന്നും മൂല്യവര്‍ധിത വസ്തു ഉത്പാദിപ്പിക്കപ്പെടുന്നില്ലെന്ന് ചിന്തിക്കണം. സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്ക് ആവശ്യമായ സഹായം ചെയ്തു നല്‍കണം. കൂടുതല്‍ തൊഴില്‍ സംരംഭങ്ങള്‍ ഉണ്ടാവുന്നതിലൂടെ ആഭ്യന്തര സമ്പദ് വ്യവസ്ഥ മെച്ചപ്പെടും. സംരംഭങ്ങള്‍ക്കൊപ്പം ഉത്പന്നങ്ങളുടെ ബ്രാന്‍ഡിംഗും…
Read More