സഹകരണ സ്ഥാപനങ്ങളിൽ നിന്നുള്ള വായ്പകൾക്ക് സംസ്ഥാന ഗവൺമെന്റ് പലിശ സബ്‌സിഡി നൽകണം – വി.ഡി.സതീശൻ

കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് കാലഘട്ടത്തിൽ ദുരിതമനുഭവിക്കുന്ന സാധാരണജനങ്ങൾക്ക് സഹായകരമാകും വിധം സഹകരണ സ്ഥാപനങ്ങളിൽ നിന്നും സഹകാരികൾ എടുത്തിട്ടുള്ള വായ്പകൾക്ക് സംസ്ഥാന സർക്കാർ പലിശ സബ് സിഡി അനുവദിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര സഹകരണ ദിനത്തിൽ കേരള കോ – ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച വെബിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കയായിരുനു അദ്ദേഹം. സംസ്ഥാന സർക്കാർ പ്രഖ്യാപിക്കുന്ന വൺ ടൈം സെറ്റിൽമെന്റ് വഴി സംഘങ്ങൾക്കുണ്ടാ കുന്ന സാമ്പത്തിക ബാധ്യത സർക്കാർ നൽകുകയും കർഷകർക്ക് പലിശരഹിത വായ്പകൾ നൽകി കാർഷിക മേഖലയിൽ ആവശ്യമായ പണം ലഭ്യമാക്കുന്നതിന് സർക്കാർ പ്രത്യേക പദ്ധതി തയ്യാറാക്കണം. കാർഷിക മേഖലയിൽ ഇതുവഴി ഉത്പാദനം വർദ്ധിക്കുകയും വിപണന മേഖല സജീവമാകുകയും ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു. കോവിഡ് കാലഘട്ടത്തിൽ ഗ്രാമീണ മേഖലയിലെ ജനവിഭാഗങ്ങൾക്ക് സഹകരണ സ്ഥാപനങ്ങൾ നൽകിവരുന്ന…

Read More