സമൂഹത്തിന്റെ പങ്കാളിത്തം എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യം: മന്ത്രി വീണാ ജോര്‍ജ്

സമൂഹത്തിന്റെ പങ്കാളിത്തം എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യം: മന്ത്രി വീണാ ജോര്‍ജ്   സമൂഹത്തിന്റെ പങ്കാളിത്തംഎല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമാണെന്നും അവ തുടര്‍ന്നും ഉണ്ടാകണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ ഗാന്ധിജയന്തി ദിനാചരണത്തോട് അനുബന്ധിച്ച് കൊടുന്തറ ഗവ. എല്‍പി സ്‌കൂളില്‍ നടത്തിയ സ്‌കൂള്‍ ശുചീകരണ മാസാചരണം ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.   വ്യക്തിജീവിതത്തിലെയും സാമൂഹിക ജീവിതത്തിലെയും രാഷ്ട്ര ജീവിതത്തിലെയും ശുചിത്വത്തെ കുറിച്ചും ശുദ്ധിയെ കുറിച്ചും എന്നും സംസാരിച്ച, ചിന്തകള്‍ പങ്കുവച്ച, ദര്‍ശനങ്ങള്‍ സമൂഹത്തിന് നല്‍കിയ രാഷ്ട്രപിതാവിന്റെ സ്മരണ ശക്തമായി പുതുക്കുന്ന ദിനമാണ് ഒക്ടോബര്‍ രണ്ട്. വര്‍ത്തമാന കാലത്തില്‍ ഗാന്ധിജി പഠിപ്പിച്ച പാഠങ്ങള്‍ ഏതൊക്കെ തലങ്ങളില്‍ നമ്മുടെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നുണ്ടെന്നു കൂടി പരിശോധിക്കണം. ഗാന്ധിജിയെ ഓര്‍ക്കുന്നതും, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സഹിഷ്ണുതയുടെ വലിയ ചിന്തകള്‍ നമ്മുടെ സാമൂഹിക, വ്യക്തി ജീവിതത്തിലേക്ക് പരിവര്‍ത്തനപ്പെടുത്തേണ്ടതും അനിവാര്യമാണ്.…

Read More